Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

വില്യം രാജകുമാരന് ഒരു വർഷം എത്ര രൂപ വരുമാനം ഉണ്ടെന്ന് അറിയാമോ? എലിസബത്ത് രാജ്ഞി മരിച്ചതോടെ ആ വിഹിതം കൂടി കണക്കിൽ; വെയ്ൽസ് രാജകുമാരന്റെ ബാങ്കിലേക്ക് എത്തുന്നത് കോടികൾ

വില്യം രാജകുമാരന് ഒരു വർഷം എത്ര രൂപ വരുമാനം ഉണ്ടെന്ന് അറിയാമോ? എലിസബത്ത് രാജ്ഞി മരിച്ചതോടെ ആ വിഹിതം കൂടി കണക്കിൽ; വെയ്ൽസ് രാജകുമാരന്റെ ബാങ്കിലേക്ക് എത്തുന്നത് കോടികൾ

സ്വന്തം ലേഖകൻ

വർഷം ഡച്ചി ഓഫ് കോൺവെല്ലിൽ നിന്നും വില്യം രാജകുമാരന് സ്വകാര്യ വരുമാനമായി ലഭിച്കഹ്ത് 6 മില്യൺ പൗണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. അടുത്ത വർഷം ഇത് 20 മില്യൺ പൗണ്ട് ആയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. എലിസബത്ത് രാജ്ഞി മരണമടയുകയും, ചാൾസ്, രാജാവായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഡച്ചി എസ്റ്റേറ്റിന്റെ അവകാശം വില്യം രാജകുമാരനിൽ വന്നു ചേർന്നത്. ഇനിമുതൽ അതിൽ നിന്നുള്ള ലാഭത്തിന് രാജകുമാരന് അർഹതയുണ്ട്.

2022-23 ൽ 24.048 മില്യൺ പൗണ്ടായിരുന്നു ഡച്ചി ഉണ്ടാക്കിയ ലാഭം. തൊട്ട് മുൻപത്തെ വർഷത്തേക്കാൾ 1.02 മില്യൺ പൗണ്ട് കൂടുതലായിരുന്നു ഇത്. സാധാരണ നിലക്ക് 24 മില്യൺ പൗണ്ടിന്റെ ലാഭമാണ് വില്യം രാജകുമാരന് കിട്ടാനുള്ളത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതിക്ക് ശേഷം മാത്രം അവകാശം ലഭിച്ചതിനാലാണ് ഈ വർഷം അത് കുറഞ്ഞു പോയത്. രാജാവായി സ്ഥാനമേറ്റെടുക്കുന്നതിനു മുൻപുള്ള 11.275 മില്യൺ പൗണ്ട് ചാൾസ് രാജാവിനായിരിക്കും ലഭിക്കുക.

ആറു മാസക്കാലത്തോളം ഡ്യുക്ക് ഓഫ് കോൺവെല്ലും പ്രിൻസ് ഓഫ് വെയ്ൽസും ആയി സേവനമനുഷ്ഠിച്ച വില്യം രാജകുമാരന് 12.773 മില്യൺ പൗണ്ടിനാണ് അർഹതയുള്ളത്. എന്നാൽ, ലാഭത്തിന്റെ ഒരു ഭാഗം പ്രവർത്തന മൂലധനമായി മാറ്റി വയ്ക്കുന്നതിനാൽ ഈ വർഷം വില്യം രാജകുമാരന് ലഭിക്കുക 5.9 മില്യൺ പൗണ്ട് മാത്രമായിരിക്കും.

കിരീടാവകാശിയായതിനു ശേഷമുള്ള ആദ്യ വർഷം വാർഷിക സ്റ്റേറ്റ്മെന്റ് പുറത്തിറക്കാത്തതിനെതിരെ വില്യം രാജകുമാരന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ വേണമെന്ന ആവശ്യം ഉന്നയിക്കുന്ന റിപ്പബ്ലിക് രാജകുമാരന്റെ മുഴുവൻ വരുമാനവും വെളിപ്പെടുത്തണമെന്ന ആവശ്യം ഉയർത്തിയിരുന്നു. അതുകൂടാതെ ഡച്ചിയിൽ നിന്നുള്ള വരുമാനം വിവിധ ലോക്കൽ കമ്മ്യുണിറ്റികൾക്കായി വീതിച്ചു നൽകണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

യു കെയിലെ ആറ് ഇടങ്ങളിലായി വീടില്ലാത്തവർക്ക് വീട് നൽകുന്ന ഹോംവാർഡ്സ് എന്ന പദ്ധതി ആരംഭിച്ച ഈ വാരം തന്നെയാണ് അദ്ദേഹത്തിന്റെ വരുമാന കണക്കുകളും പുറത്തു വന്നിരിക്കുന്നത്. അഞ്ച് വർഷം കൊണ്ടായിരിക്കും ഈ പദ്ധതി പൂർത്തിയാക്കുക. നേരത്തെ പ്രിൻസ് ഓഫ് വെയ്ൽസ് രാജകുമാരൻ ആയിരുന്ന സമയത്ത് ചാൾസ് എല്ലാ വർഷവും തന്റെ വരുമാനത്തിന്റെ വിശദമായ കണക്കുകൾ പുറത്ത് വിട്ടിരുന്നു.

എന്നാൽ, രാജ്ഞിയുടെ മരണത്തെ തുടർന്ന്, സ്വത്തുക്കളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനാൽ ഈ വർഷം വില്യത്തിനിറ്റെ റിപ്പോർട്ട് പുറത്ത് വിട്ടേക്കില്ല എന്നായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP