Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇ - ഒമാൻ അതിർത്തിയിൽ നേരീയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി

യുഎഇ - ഒമാൻ അതിർത്തിയിൽ നേരീയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇ - ഒമാൻ അതിർത്തിയിൽ ബുധനാഴ്ച രാത്രി നേരീയ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രി 11.29ന് ഉണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി. അതേസമയം യുഎഇയിലെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

യുഎഇയിൽ പൊതുവെ വർഷത്തിൽ രണ്ട് മുതൽ മൂന്ന് വരെ ചെറിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീസ്‌മോളജി വിഭാഗം ഡയറക്ടർ ഖലീഫ അൽ ഇബ്രി പറഞ്ഞു. ഇത്തരത്തിലുള്ള മിക്ക ഭൂചലനങ്ങളും ജനങ്ങൾ അറിയാറില്ല. സെൻസറുകളിൽ മാത്രം രേഖപ്പെടുത്താൻ തക്ക തീവ്രത മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ. കെട്ടിടങ്ങളെയോ മറ്റ് നിർമ്മിതികളെയോ ഇവ ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP