Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലിയിൽ തുടർന്നു; ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്ത് പരിശോധനാ സംഘം

ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലിയിൽ തുടർന്നു; ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്ത് പരിശോധനാ സംഘം

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: ഒമാനിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്ത ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്ത് തൊഴിൽ മന്ത്രാലയത്തിലെ സംയുക്ത പരിശോധാ സംഘം. 2023 ജനുവരി മുതൽ മുനിസിപ്പാലിറ്റികളും വിദ്യാഭ്യാസ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടത്തിയ പരിശോധനകളിലാണ് ഏഴായിരത്തിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഈ വർഷം ആദ്യം മുതൽ നടത്തിയ റെയ്ഡുകളിൽ അറസ്റ്റിലായവരുടെ കണക്കാണിത്. എല്ലാ തൊഴിലാളികൾക്കം സുരക്ഷിതവും സ്ഥിരതയുള്ളതും മാന്യവുമായ തൊഴിൽ സാഹചര്യം ഒരുക്കാനാണ് തൊഴിൽ മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ ശ്രമിക്കുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് ഇൻസ്‌പെക്ഷൻ നാസർ ബിൻ സലീം അൽ ഹദ്‌റാമി പറഞ്ഞു.

ജോലി സമയം, സ്ത്രീകളുടെയും കുട്ടികളുടെയും ജോലികൾ, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ എന്നിവ ശ്രദ്ധിക്കുകയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ബോധവത്കരണം നൽകുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP