Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാടുവിട്ട് ഗൾഫിലേക്ക് കൂടുകൂട്ടുന്നവർ കൂടുന്നു; ദുബായിൽ വീടു വാങ്ങുന്നവരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ

നാടുവിട്ട് ഗൾഫിലേക്ക് കൂടുകൂട്ടുന്നവർ കൂടുന്നു; ദുബായിൽ വീടു വാങ്ങുന്നവരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ

സ്വന്തം ലേഖകൻ

തിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രധാന ഇടമാണ് ഗൾഫ് രാജ്യങ്ങൾ. ഉയർന്ന യോഗ്യതയുള്ളവർ മുതൽ തികച്ചും സാധാരണക്കാർ വരെ ഗൾഫിലേക്ക് ജോലി തേടി പോവാറുണ്ട്. ഇന്നും അതിന് ഒരു മാറ്റവും ഇല്ല. എന്നാൽ മെച്ചപ്പെട്ട തൊഴിൽ മേഖല എന്നതിനപ്പുറം സ്ഥിരതാമസത്തിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ദുബായിലെ പുതിയ പരിഷ്‌കാരങ്ങളോടെ കാര്യങ്ങൾ അടിമുടി മാറുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

വിദേശികൾക്കും പല എമിറേറ്റുകളിലും വീട് വാങ്ങാനും ദീർഘകാലം താമസിക്കാനുമുള്ള അവസരം ഒരുക്കുന്ന തരത്തിൽ നിയമങ്ങളിൽ മാറ്റം വന്നതോടെ നാടുവിട്ട് ഗൾഫ് രാജ്യങ്ങളിലേക്ക് സ്വയം പറിച്ചുനടുകയാണ് ഇന്ത്യക്കാർ. ദുബായിൽ വീട് സ്വന്തമാക്കുന്നവരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022ൽ ദുബായിൽ വീട് സ്വന്തമാക്കാനായി മാത്രം ഇന്ത്യക്കാർ ആകെ 35500 കോടി ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 2021ലെ കണക്കുകളുടെ ഏതാണ്ട് ഇരട്ടിയാണ് ഈ തുക എന്നത് മാറുന്ന ട്രെൻഡിന്റെ വ്യക്തമായ ചിത്രം നൽകുന്നു. കൃത്യമായി പറഞ്ഞാൽ ദുബായിൽ വീട് വാങ്ങിയ പുറംരാജ്യക്കാരിൽ 40 ശതമാനവും ഇന്ത്യക്കാർ തന്നെയാണ്. 3.6 കോടി മുതൽ 3.8 കോടി വരെയാണ് ഇന്ത്യക്കാർ വാങ്ങിയ വീടുകളുടെ ശരാശരി വില. വീടുകൾ വാങ്ങിയവരിൽ ഏറിയപങ്കും ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ദുബായിലെ ഏറ്റവും വിലമതിപ്പുള്ള സ്വകാര്യ വസതി സാക്ഷാൽ മുകേഷ് അംബാനി വാങ്ങിയത് അടുത്തിടെ വലിയ വാർത്തയായിരുന്നു.

ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യക്കാരെ ദാബിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. രാജ്യാന്തര തരത്തിലുള്ള സ്‌കൂളുകളുടെ സാന്നിധ്യവും താൽക്കാലികമായും സ്ഥിരമായും ദുബായിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണവും എല്ലാം ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP