Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

അജ്മാൻ: അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

അജ്മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്‌ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത് പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകട കാരണമെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP