Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ അമ്മയെന്ന് അവകാശപ്പെട്ട സ്ത്രീ മരിച്ചു; വെറാ പുടിന്റെ മരണം മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം സഫലമാകാതെ

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിന്റെ അമ്മയെന്ന് അവകാശപ്പെട്ട സ്ത്രീ മരിച്ചു; വെറാ പുടിന്റെ മരണം മകനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം സഫലമാകാതെ

സ്വന്തം ലേഖകൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുട്ടിന്റെ യഥാർത്ഥ അമ്മ എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന വൃദ്ധ മരിച്ചു. 97 വയസ്സുണ്ടായിരുന്ന വെറ പുടിനയാണ് ഇന്നലെയാണ് മരിച്ചത്. മുൻ സോവിയറ്റ് സ്‌റ്റേറ്റ് ആയിരുന്ന ജോർജിയയിലെ മേതേഖിയിൽ ജീവിച്ചിരുന്ന ഇവർ ദാരിദ്രത്തെ തുടർന്നായിരുന്നു അന്ത്യം. പുടിൻ തന്റെ മകനാണെന്നും പത്താം വയസ്സിൽ അവന്റെ രണ്ടാനച്ഛനും തന്റെ ഭർത്താവുമായ ആളിൽ നിന്നും രക്ഷക്കായി വീട്ടിൽ നിന്നും പറഞ്ഞു വിടുകയായിരുന്നെന്നുമാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.

റിട്ടയേർഡ് എഞ്ചിനീയറായ ഇവർ 1950ൽ പുടിന് ജന്മം നൽകി എന്ന് അവകാശപ്പെടുന്നു. വോവ എന്നാണ് വിളിച്ചിരുന്നത്. വിവാഹിതനായ ഒരാളിൽ ഉണ്ടായ കുട്ടിയാണ് പുടിൻ. പിന്നീട് മറ്റൊരു വിവാഹം ചെയ്തു. വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് ശേഷം പുടിനെ റഷ്യയിലെ ഗ്രാന്റ് പേരന്റ്‌സിനടുത്തേക്ക് അയച്ചു. 1999ൽ ആദ്യമായി വെറ അവകാശ വാദവുമായി എത്തിയപ്പോൾ തന്നെ പുടിൻ അത് നിരസിച്ചു. പുടിന്റെ മുഖവുമായി ഏറെ സാമ്യമുള്ള തന്റെ മകന്റെ ഫോട്ടോ കാണിച്ചാണ് അവർ ആദ്യം എത്തിയത്.

പുടിന്റെ മാതാപിതാക്കൾ എന്ന് അവകാശപ്പെടുന്നവർക്ക് തന്റെ മാതാപിതാക്കൾ ഈ കുഞ്ഞിനെ കൊടുത്തതാവാമെന്നാണ് വെറ പറയുന്നത്. എന്നാൽ പുടിൻ വെറയെ തന്റെ അമ്മയാണെന്ന് അംഗീകരിച്ചിട്ടില്ല. പുടിന്റെ ഔദ്യോഗിക ജനന തിയതതി 1952 ആണ്. ലെനിൻ ഗ്രാഡിലാണ് ജനിച്ചത്. വ്‌ലാഡിമറിന്റേയും മറിയയുടെയും മാന്നാമത്തെ പുത്രനാണ് പുടിൻ.

വെറ തന്റെ അവസാന അഭിമുഖത്തിൽ പറഞ്ഞത്. തന്റെ മകനായ വോവ താൻ മരിക്കും മുന്നേ ഒരു പ്രാവശ്യമെങ്കിലും തന്നെ കാണാൻ എത്തണമെന്നാണ്. വാർദ്ധക്യകാല അസുഖത്തെ തുടർന്നായിരുന്നു വെറയുടെ അന്ത്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP