Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

80 ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കും; 110 കിലോമീറ്റർ തീരപ്രദേശം ദുബായിലേയ്ക്ക് കൂട്ടിച്ചേർക്കും: പാം ജുമൈറയുടെ ഇരട്ടി വലുപ്പവുമായി പാം ജബൽ അലി ഉടൻ ഉയരും

80 ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കും; 110 കിലോമീറ്റർ തീരപ്രദേശം ദുബായിലേയ്ക്ക് കൂട്ടിച്ചേർക്കും: പാം ജുമൈറയുടെ ഇരട്ടി വലുപ്പവുമായി പാം ജബൽ അലി ഉടൻ ഉയരും

സ്വന്തം ലേഖകൻ

ദുബായ്: ഹോട്ടലുകളും ആഡംബര റിസോർട്ടുകളുമായി പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള പാം ജബൽ അലി ദുബായിൽ ഉയരും. പദ്ധതിയിലൂടെ ദുബായിലേയ്ക്ക് ഏകദേശം 110 കിലോമീറ്റർ തീരപ്രദേശം കൂട്ടിച്ചേർക്കുകയും 80 ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കുകയും ചെയ്യും. സ്വപ്‌നസമാനമായ ഈ പദ്ധതിയുടെ പുതിയ ഫ്യൂച്ചറിസ്റ്റിക് മാസ്റ്റർപ്ലാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകരിച്ചു.

ദുബായ് വളരുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുവെന്ന് പാം ജബൽ അലിയുടെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പാം ജബൽ അലിക്ക് 110 കിലോമീറ്റർ തീരപ്രദേശവും വിശാലമായ ഹരിത ഇടങ്ങളും ആഡംബര ബീച്ച് സൈഡ് ലൈഫ്സ്റ്റൈലും ഉണ്ടാകും. ഏറ്റവും ഉയർന്ന നിലവാരത്തോടെ ഇവിടെ ജീവിക്കാൻ സാധിക്കും. സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും മനോഹരമായ അനുഭവങ്ങൾ നൽകുന്ന 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും പദ്ധതിയുടെ ആകർഷണ ഘടകമാണ്.

''പത്തു വർഷത്തിനുള്ളിൽ ദുബായുടെ സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനുള്ള ലക്ഷ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരം നിർമ്മിക്കുന്നതിൽ ഓരോ ദിവസവും തങ്ങൾ ഒരു പുതിയ ഇഷ്ടിക ചേർക്കുന്നതായി '' ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

തുടർന്ന് പദ്ധതിയുടെ മാസ്റ്റർപ്ലാനും അനാച്ഛാദനം ചെയ്തു. നഗരത്തിന്റെ മുൻനിര ആഗോള നഗരമെന്ന പദവി ഉയർത്തുന്നതിനുള്ള കാഴ്ചപ്പാട് നൽകുന്ന മറ്റൊരു പദ്ധതിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP