Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; രാജ്യത്ത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ ഇന്ധന നിരക്ക്

യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; രാജ്യത്ത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ ഇന്ധന നിരക്ക്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. രാജ്യത്ത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയായിരിക്കും പെട്രോളിനും ഡീസലിനും ജൂൺ മാസത്തിലുണ്ടാവുക. പെട്രോൾ വിലയിൽ എല്ലാ വിഭാഗങ്ങളിലും മെയ്‌ മാസത്തെ വിലയെ അപേക്ഷിച്ച് 21 ഫിൽസിന്റെ കുറവുണ്ടാകും.

യുഎഇ ഇന്ധന വില നിർണയ കമ്മിറ്റി ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പ് പ്രകാരം സൂപ്പർ 98 പെട്രോളിന് ജൂൺ മാസത്തിൽ 2.95 ദിർഹമായിരിക്കും വില. ഇപ്പോൾ ഇത് 3.16 ദിർഹമാണ്. സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.05 ദിർഹത്തിൽ നിന്ന് 2.84 ദിർഹമായി കുറയും. ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോഴുള്ള 2.97 ദിർഹത്തിൽ നിന്ന് വില 2.76 ദിർഹമായിട്ടായിരിക്കും കുറയുക.

ഡീസൽ വിലയിലും കുറവുണ്ടാകും. മെയ്‌ മാസത്തെ വിലയായ 2.91 ദിർഹത്തിൽ നിന്ന് 2.68 ദിർഹമായിട്ടായിരിക്കും ഒരു ലിറ്റർ ഡീസലിന്റെ വില കുറയുന്നത്. സൂപ്പർ 98, സ്‌പെഷ്യൽ 95 പെട്രോൾ വിലകളിൽ 6.6 ശതമാനത്തിന്റെയും ഇ-പ്ലസ് പെട്രോളിന്റെ വിലയിൽ ഏഴ് ശതമാനത്തിന്റെയും കുറവുണ്ടാണ് ഇതോടെ ഉണ്ടാവുന്നത്. 2015 മുതലാണ് യുഎഇയിൽ പെട്രോൾ, ഡീസൽ വിലകളിലെ നിയന്ത്രണം എടുത്ത് കളഞ്ഞ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവില അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കാൻ ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP