Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി: ഒരു പ്രവാസി അറസ്റ്റിൽ

കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി: ഒരു പ്രവാസി അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് സെക്യൂരിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസം അഹ്‌മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മഹ്ബുലയിൽ നടത്തിയ പരിശോധനയിലാണ് മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു.

പിടിയിലായ പ്രവാസിയാണ് മദ്യനിർമ്മാണം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറയുന്നു. 40 ബാരലുകളിൽ നിറച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 163 ബോട്ടിൽ മദ്യവും അധികൃതർ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP