Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ച്യൂയിങ് ഗം വിഴുങ്ങി; അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ

ച്യൂയിങ് ഗം വിഴുങ്ങി; അഞ്ചു വയസുകാരന് അടിയന്തര ശസ്ത്രക്രിയ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ച്യൂയിങ് ഗം വിഴുങ്ങിയ അഞ്ചുവയസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. ആമാശയത്തിലുണ്ടായ തടസ്സത്തെ തുടർന്നാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

40 ച്യൂയിങ് ഗം കഴിച്ചതു മൂലം ദഹനവ്യവസ്ഥ തടസപ്പെട്ടിരുന്നു. വയറുവേദനയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഡോ. ചിസൈറ്റ് ഇഹിയോനുനെക്വുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

''നിങ്ങൾ ഒരു കഷണം മാത്രം ഗം വിഴുങ്ങിയാൽ, അത് ഏകദേശം 40 മണിക്കൂർ കഴിഞ്ഞ് നിങ്ങളുടെ വിസർജ്യത്തിലൂടെ പുറത്തെത്തും,'' ഡയറ്റീഷ്യൻ ബെത്ത് സെർവോണി ക്ലീവ്ലാൻഡ് പറഞ്ഞു. എന്നാൽ പുതിന ഫ്രഷ് ച്യൂയിങ് ഗം കഴിക്കുന്നത് ശീലമാക്കരുതെന്നും ദഹിപ്പിക്കാൻ കഴിയാത്തതിനാൽ ഇത് കുടലിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP