Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലാൻഡിങിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ: അട്ടിമറി ശ്രമമെന്ന സംശയം

ലാൻഡിങിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ: അട്ടിമറി ശ്രമമെന്ന സംശയം

സ്വന്തം ലേഖകൻ

സോൾ: വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. ദക്ഷിണ കൊറിയയിലാണ് സോളിലാണ് സംഭവം. 194 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെങ്കിലും ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അട്ടിമറി ശ്രമമെന്ന സംശയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. എമർജൻസി വാതിൽ തുറന്നതോടെ ശ്വാസതടസ്സമുണ്ടായ ഒമ്പത് യാത്രക്കാർ ചികിത്സ തേടി. തെക്കൻ ദ്വീപായ ജേജുവിൽ നിന്ന് തെക്കുകിഴക്കൻ നഗരമായ ദെഗുവിലേക്ക് പറന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് റൺവേ തൊടാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ, 200 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു സംഭവം. എമർജൻസി വാതിലിനടുത്തിരുന്ന യാത്രക്കാരൻ പെട്ടെന്നു ലിവർ വലിക്കുകയുമായിരുന്നു.

ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റൺവേയിൽ ലാൻഡിങ്ങിനു തയ്യാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതിൽ യാത്രക്കാരൻ തുറന്നത്. ഏകദേശം 200 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു.

ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP