Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ കാറുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; വിദ്യാർത്ഥിനി മരിച്ചു; 24 പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ കാറുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞു; വിദ്യാർത്ഥിനി മരിച്ചു; 24 പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിൽ കാറുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. ബുറൈദയിലെ അൽഖസീം യൂനിവേഴ്സിറ്റിയുടെ ബസാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം.

മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേർ ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അൽഖസീം യൂനിവേഴ്സിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP