Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തർക്കത്തിനിടെ അച്ഛനെ വെടിവെച്ചു കൊലപ്പെടുത്തി; രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ

തർക്കത്തിനിടെ അച്ഛനെ വെടിവെച്ചു കൊലപ്പെടുത്തി; രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ അച്ഛനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട യുവാവിനായി തെരച്ചിൽ. അച്ഛനും മകനും തമ്മിലുണ്ടായ രൂക്ഷമായ വാദപ്രതിവാദമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം അൽ ഫിർദൗസിലായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനൽ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൊലപാതകം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇയാൾ രാജ്യം വിട്ടുപോകുന്നത് തടയാൻ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വിമാനത്താവളങ്ങൾക്കും കര അതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും ചെക്ക് പോസ്റ്റുകൾക്കും നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP