Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബ് മേഖലയിലെ ആദ്യ വനിത ബഹിരാകാശത്തെത്തി; ചരിത്രം കുറിച്ച് സൗദി

അറബ് മേഖലയിലെ ആദ്യ വനിത ബഹിരാകാശത്തെത്തി; ചരിത്രം കുറിച്ച് സൗദി

സ്വന്തം ലേഖകൻ

ദുബായ്: സൗദി വനിത ബഹിരാകാശത്തെത്തി. ഇതോടെ അറബ് മേഖലയിൽ നിന്ന് ആദ്യ വനിതയെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ചിരിക്കുകയാണ് സൗദി. റയ്യന്നാ ബർനാവി, സഹ സഞ്ചാരി അലി അൽ ഖർണി എന്നിവരുമായി സ്‌പേസ് എക്‌സ് ഡ്രാഗൺ എന്ന ബഹിരാകാശ പേടകം ഇന്നലെ ഇന്ത്യൻ സമയം 6.45ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തി.

ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും ഇനി സൗദിക്കു സ്വന്തം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് പുലർച്ചെ പുറപ്പെട്ട പേടകം 16 മണിക്കൂറു കൊണ്ടാണ് ബഹിരാകാശ നിലയത്തിലെത്തിയത്. 30നു ഭൂമിയിലേക്കു തിരിക്കുന്ന സംഘം ഫ്‌ളോറിഡ തീരത്ത് ലാൻഡ് ചെയ്യുമെന്നു നാസ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP