Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഒമാനിൽ ക്ലോറിൻ വാതകം ചോർന്ന് 42 പേർ ആശുപത്രിയിൽ

ഒമാനിൽ ക്ലോറിൻ വാതകം ചോർന്ന് 42 പേർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാനിൽ ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് ശ്വാസ തടസ്സം നേരിട്ട 42 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ ബാത്തിനയിലെ മുവൈലിഹ് വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ സിലിണ്ടറിൽ സംഭരിച്ചിരുന്ന ക്ലോറിൻ വാതകമാണ് ചോർന്നത്.

ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമാണ്. വാതക ചോർച്ച നിയന്ത്രിക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഒമാൻ എൺവയോൺമെന്റ് അഥോറിറ്റിയും അറിയിച്ചു.

ചോർച്ചയുണ്ടായ സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നടപടിക്രമങ്ങൾ കർശനമായും പാലിക്കണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP