Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202305Tuesday

യുഎഇയിൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു

യുഎഇയിൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു. അബുദാബിയിൽ പെരുന്നാൾ ദിവസം രാവിലെ 6.12നും അൽ ഐനിൽ 6.06നും ദുബൈയിൽ 6.10നും ആയിരിക്കും ഇത്തവണ നമസ്‌കാരം ആരംഭിക്കുക. ഷാർജയിൽ 6.07നും അൽ ദൈദിൽ 6.06നും മദാം, മലീഹ എന്നിവിടങ്ങളിൽ 6.07നും പെരുന്നാൾ നമസ്‌കാരങ്ങൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ചെറിയ പെരുന്നാൾ ദിവസം നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉടനെ പുറത്തുവരും. ഇന്ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമാവുകയാണെങ്കിൽ വെള്ളിയാഴ്ചയായിരിക്കും ഗൾഫിലെ പെരുന്നാൾ.

മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ റദമാനിൽ 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. കേരളത്തിൽ എവിടെയും വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇക്കുറി ഒരേ ദിവസം തന്നെയാണ് റമദാൻ വ്രതം ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP