Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആദ്യകാല ബാല്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം; യു കെയിലെ ഏറ്റ്‌വും വലിയ ബിസിനസ്സ് സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് ഇതിനായി പദ്ധതികൾ തയ്യാറാക്കും;സാമൂഹ്യ സേവന രംഗത്ത് പുത്തൻ ആശയങ്ങളുമായി വെയ്ൽസ് രാജകുമാരി

ആദ്യകാല ബാല്യത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം; യു കെയിലെ ഏറ്റ്‌വും വലിയ ബിസിനസ്സ് സ്ഥാപനങ്ങളെ ഒരുമിപ്പിച്ച് ഇതിനായി പദ്ധതികൾ തയ്യാറാക്കും;സാമൂഹ്യ സേവന രംഗത്ത് പുത്തൻ ആശയങ്ങളുമായി വെയ്ൽസ് രാജകുമാരി

സ്വന്തം ലേഖകൻ

ലണ്ടൻ: ആദ്യകാല ബാല്യം ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു കാലഘട്ടമാണ്. അഞ്ചുവയസ്സു വരെയുള്ള ഈ കാലഘട്ടത്തിലെ ഒരു കുട്ടിയുടെ വളർച്ചയുടെ രീതി ഭാവിയിലെ സമൂഹത്തിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഈ പ്രായത്തിലുള്ള കുട്ടികളെ വളർത്തുന്നതിൽ ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. ആദ്യകാല ബാല്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണർത്താൻ ഒരു പ്രചാരണത്തിനിറങ്ങുകയാണ് വെയിൽസ് രാജകുമാരി, കെയ്റ്റ്.

സാമൂഹ്യ സേവന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചുകൊണ്ട്, ബ്രിട്ടനിലെ ഏറ്റവും വലിയ ബിസിനസ്സ് സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അവരുടെ കൂടി സഹായത്താലായിരിക്കും ഈ പ്രചാരണം നടത്തുക. ലക്ഷക്കണക്കിന് പൗണ്ട് മൂല്യമുള്ള നാറ്റ്‌വെസ്റ്റ്, അവൈവ, ഡിലോയ്റ്റ്, ഐക്കിയ, കോ-ഓപ്, ലെഗൊ ഗ്രൂപ്പ്, ഐസ്ലാൻഡ് തുടങ്ങിയവ ഇതിൽ പങ്കാളികളാകും. ''ബിസിനസ്സ് ടാസ്‌ക്ഫോഴ്സ് ഫോർ ഏർലി ചൈൽഡ്ഹുഡ് ''എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിക്ക് കെയ്റ്റ് ആയിരിക്കും നേതൃത്വം നൽകുക.

സമൂഹം കുട്ടികളുടെ വളർച്ചയിലെ വിവിധ ഘട്ടങ്ങൾക്ക് എപ്രകാരം മുൻഗണന ക്രമം നിശ്ചയിക്കുന്നു എന്നതിൽ കാര്യമായ മാറ്റം വരുത്താൻ ഉതകുന്നതാണ്കെയ്റ്റ് രാജകുമാരിയുടെ പുതിയ പദ്ധതി എന്ന് കെൻസിങ്ടൺ കൊട്ടാരം പറഞ്ഞു. സമൂഹത്തിനും, സമ്പദ്ഘടനയ്ക്കും വർത്തമാന കാലത്തും ഭാവിയിലും ആദ്യകാല ബാല്യത്തിന് സുപ്രധാനമായ പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. സമ്പദ്ഘടനയുടെ വളർച്ചക്ക് ഒപ്പം സാമൂഹത്തെ മെച്ചപ്പെട്ട രീതിയിൽ രൂപപ്പെടുത്തുന്നതിനും ബിസിനസ്സ് സ്ഥാപനങ്ങൾക്ക് സുപ്രധാനമായ ഒരു പങ്ക് നൽകുകയാണ് ഈ പദ്ധതി വഴി.

ഇന്ന് ലണ്ടനിലെ നാറ്റ്‌വെസ്റ്റിന്റെ ആസ്ഥാനത്ത് ടാസ്‌ക്ഫോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. മാനസികാരോഗ്യം, അഡിക്ഷൻ, തുടങ്ങി നിരവധി മേഖലകളിൽ കെയ്റ്റ് രാജകുമാരി നടത്തുന്ന പ്രചാരണങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP