Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗ്രാമി അവാർഡ് വേദിയിൽ എത്തിയ മോഡോണയ്ക്ക് പുതിയമുഖം! ഗായികയെ കണ്ട് തിരിച്ചറിയാൻ സാധിക്കാതെ ആരാധകരും; 64കാരി പോപ്പ് സ്റ്റാർ സ്‌റ്റേജിൽ എത്തിയത് കൗമാരക്കാരിയെ പോലെ തുടുത്ത കവിളുമായി പുതിയ മേക്കോവറിൽ

ഗ്രാമി അവാർഡ് വേദിയിൽ എത്തിയ മോഡോണയ്ക്ക് പുതിയമുഖം! ഗായികയെ കണ്ട് തിരിച്ചറിയാൻ സാധിക്കാതെ ആരാധകരും; 64കാരി പോപ്പ് സ്റ്റാർ സ്‌റ്റേജിൽ എത്തിയത് കൗമാരക്കാരിയെ പോലെ തുടുത്ത കവിളുമായി പുതിയ മേക്കോവറിൽ

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്: പോപ്പ് ലോകത്തെ ത്രസിപ്പിക്കുന്ന ഗായികയാണ് 64കാരിയായ മഡോണ. ലോകമെമ്പാടും ആരാധകരുടുള്ള മഡോണ കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിലെ ഗ്രാമി അവാർഡ് വേദിയിൽ എത്തിയിരുന്നു. താരത്തെ കണ്ട് ആരാധകർക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. വേദിയൽ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ തിളങ്ങുയായിരുന്നു അവർ.

തടിച്ച കവിളുകളും സ്‌കൂൾ കുട്ടിയെ പോലെ പിന്നിയിട്ട മുടിയുമായി കറുത്ത ഗൗണിൽ പുതിയ മേക്കവറിലാണ് അവർ എത്തിയത്. പുതിയ മേക്കോവറിൽ എത്തിയ താരത്തെ അധികമാർക്കും ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല, അവരുടെ ഹിറ്റ് ട്രാക്കായ അൺഹോളി പാടിയാണ് ലോസ് ഏഞ്ചൽസ് വേദിയിൽ താരം എത്തിയത്. ചുളിവുകളില്ലാത്ത തുടുത്ത മുഖവുമായി എത്തിയ താരത്തെ കണ്ട് ആരാധകർ ശരുക്കും അമ്പരന്നു.

ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ നേടിയ ഗായിക ഇക്കുറി പുരസ്‌ക്കാര സമ്മാന വേളയിൽ അവതാരകയുടെ റോൾ ഏറ്റെടുത്തും വേദിയിൽ എത്തിയിരുന്നു. ഒപ്പം കറുത്ത ജാക്കറ്റിനൊപ്പം വലതുവശത്ത് തുടയോളം പൊക്കമുള്ള ഒരു നീണ്ട പാവാടയും ധരിച്ചാണ് മഡോണ മൈക്കുമായി എത്തിയത്.

 

മഡോണയുടെ പുതിയ ലുക്ക് സൈബറിടങ്ങളിലും ചർച്ചയായി. മഡോണയെ കണ്ട് മഡോണയാണെന്ന് തോന്നിയില്ലെന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരുൾ കുറിച്ചത് മഡോണ വീണ്ടും പ്ലാസ്റ്റിക് സർജറി നടത്തിയോ എന്നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP