Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറാൻ സർക്കാരിനെ വിമർശിച്ചു ജയിലിലായ ജാഫർ പനാഹിക്ക് നിരാഹാര സമരത്തെത്തുടർന്നു ജാമ്യം; ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാരം തുടർന്ന് ഡോക്ടർ ഫർഹാദ് മെയ്‌സമി

ഇറാൻ സർക്കാരിനെ വിമർശിച്ചു ജയിലിലായ ജാഫർ പനാഹിക്ക് നിരാഹാര സമരത്തെത്തുടർന്നു ജാമ്യം; ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാരം തുടർന്ന് ഡോക്ടർ ഫർഹാദ് മെയ്‌സമി

സ്വന്തം ലേഖകൻ

ടെഹ്റാൻ: ഇറാൻ സർക്കാരിനെ വിമർശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് ജാമ്യം അനുവദിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാര സമരം തുടർന്നതോടെയാണ് പനാഹിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം നിരാഹാര സമരം തുടരുന്ന ഭരണകൂട വിമർശകനായ ഡോക്ടർ ഫർഹാദ് മെയ്‌സമിക്ക് ഇനിയും ജാമ്യം ലഭിച്ചില്ല.

ആഴ്ചകളായി നിരാഹാരം കിടക്കുന്ന ഫർഹാദ് മെയ്‌സമിയുടെ എല്ലും തോലുമായ രൂപം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇന്നലെ വ്യാപകമായി പ്രചരിച്ചു. എന്നാൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല.

സർക്കാരിനെ വിമർശിച്ച മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നീ സംവിധായകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചതിന് കഴിഞ്ഞ വർഷം ജൂലൈയിലാണു പനാഹിയെ ജയിലിൽ അടച്ചത്. ആരോഗ്യത്തിൽ കുഴപ്പമില്ലെന്നും പനാഹി (62) തിരികെ വീട്ടിലെത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

വർഷങ്ങളായി ഭരണകൂട വിമർശകനായ ജാഫർ പനാഹിക്ക് രാജ്യം വിടുന്നതിനും സിനിമയെടുക്കുന്നതിനും വിലക്കുണ്ട്. രഹസ്യമായി സംവിധാനം ചെയ്ത സിനിമകൾ ഏറെയും കാൻ, ബർലിൻ മേളകളിൽ പ്രമുഖ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

ജയിൽശിക്ഷ അനുഭവിക്കുന്ന ഫർഹാദ് മെയ്‌സമി (53) ആഴ്ചകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ വധശിക്ഷയും സ്ത്രീകൾക്കുള്ള ശിരോവസ്ത്ര നിബന്ധനയും പിൻവലിക്കുന്നതുൾപ്പെടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP