Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയുടെ ആകാശത്ത് പാറി പറന്ന് ചൈനീസ് ചാര ബലൂൺ; വെടിവെച്ചിട്ട് യുഎസ് പോർവിമാനങ്ങൾ: ലാറ്റിനമേരിക്കയിലും മറ്റൊരു ബലൂൺ പറക്കുന്നതായി റിപ്പോർട്ട്

അമേരിക്കയുടെ ആകാശത്ത് പാറി പറന്ന് ചൈനീസ് ചാര ബലൂൺ; വെടിവെച്ചിട്ട് യുഎസ് പോർവിമാനങ്ങൾ: ലാറ്റിനമേരിക്കയിലും മറ്റൊരു ബലൂൺ പറക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

വാഷിങ്ടൻ: അമേരിക്കയുടെ ആകാശത്ത് പാറി പറന്ന ചൈനീസ് ചാര ബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു. വഴി തെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോൾ കാരലൈന തീരത്തുവെച്ച് അമേരിക്ക വെടിവെച്ചിടുകയായിരുന്നു. വെടിവച്ചു വീഴ്‌ത്താൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകി. പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയിരുന്നു.

കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം. അതേ സമയം, യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ബലൂണിനെപ്പറ്റി ബൈഡന് അറിവുണ്ടായിരുന്നെന്നും അക്കാര്യം അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവച്ചെന്നും ആരോപണമുയർന്നു. മൂന്നു സ്‌കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ ജനവാസമേഖലയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ യുഎസ് പ്രതിരോധവകുപ്പ് ബലൂൺ പറക്കാൻ അനുവദിക്കുകയായിരുന്നു.

സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ബെയ്ജിങ്ങിലേക്കു പുറപ്പെടാനിരിക്കെയാണ് ബലൂൺ വാർത്തകൾ പുറത്തുവന്നതും യാത്ര റദ്ദാക്കിയതും. ഇതിനിടെ, യുഎസിൽ പറക്കുന്നതിനു സമാനമായ മറ്റൊരു ബലൂൺ അയൽ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലും കണ്ടെത്തി. കോസ്റ്ററിക്കയിലും വെനസ്വേലയിലും ബലൂൺ കണ്ടതായി റിപ്പോർട്ടുകളുണ്ട്. യുഎസിലേക്കു പറന്നെത്തുന്ന തരത്തിലല്ല ഈ ബലൂണിന്റെ നിലവിലെ സഞ്ചാരപാതയെന്ന് 'സിഎൻഎൻ' റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP