Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിൽ ദുരഭിമാനക്കൊലപാതകം; സ്വന്തം ഇഷ്ടത്തിന് ജീവിച്ച 22കാരിയെ കൊന്ന് തള്ളി പിതാവ്: യൂട്യൂബ് സ്റ്റാറിന്റെ മരണത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം

ഇറാഖിൽ ദുരഭിമാനക്കൊലപാതകം; സ്വന്തം ഇഷ്ടത്തിന് ജീവിച്ച 22കാരിയെ കൊന്ന് തള്ളി പിതാവ്: യൂട്യൂബ് സ്റ്റാറിന്റെ മരണത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം

സ്വന്തം ലേഖകൻ

ബാഗ്ദാദ്: യൂട്യൂബ് സ്റ്റാറായിരുന്ന 22കാരിയെ കൊലപ്പെടുത്തിയ കേസിൽ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ദുരഭിമാനത്തിന്റെ പേരിൽ പിതാവാണ് യുവതിയെ കൊലപ്പെടുത്തിയത്. ടിബാ അൽ അലി എന്ന യുവതിയുടെ മരണത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. യാഥാസ്ഥിതിക രാജ്യമായ ഇറാഖിൽ ദുരഭിമാനക്കൊലപാതകം തുടർക്കഥയാവുകയാണ്. ഇറാഖിന്റെ തെക്കൻ പ്രദേശമായ ദിവ്‌നിയയിലാണ് സംഭവം.

ടിബ തനിച്ച് ഇറാഖിലായിരുന്നു താമസിച്ചിരുന്നത്. യൂട്യൂബിൽ വീഡിയോകൾ അപ് ലോഡ് ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു. എന്നാൽ തനിച്ച് താമസിക്കുന്നതും യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്നതുമെല്ലാം ടിബയുട കുടുംബത്തിന് പ്രത്യേകിച്ച് പിതാവിന് ഇഷ്ടമായിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ സ്വരച്ഛേർച്ചയില്ലായിരുന്നു. അടുത്തിടെ കുടുംബവുമായുള്ള പ്രശ്‌നം പറഞ്ഞു തീർക്കാൻ ഇറാഖിലെത്തിയതായിരുന്നു യുവതി. ഈ സമയത്താണ് രോഷാകുലനായ പിതാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

മകളുമായുള്ള മധ്യസ്ഥ ചർച്ചയിൽ പൊലീസ് ഉൾപ്പെടെ ഇടപെട്ടിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. യൂട്യൂബിൽ നിരവധി ഫോളേവേഴ്‌സുള്ള താരമായിരുന്നു ടിബ. മിക്കവാറും ദിവസങ്ങളിൽ തന്റെ പ്രതിശ്രുതവരനൊപ്പമായിരുന്നു ഇവർ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതും ഇവരുടെ കുടുംബത്തെ അസ്വസ്ഥരാക്കി. യുവതിയുടെ മരണത്തിന് പിന്നാലെ ഇറാഖിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും മറ്റും വൻ പ്രതിഷേധ സമരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP