Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു യാത്രയ്ക്കിടെ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ; അബുദാബിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്: കനത്ത പിഴ ചുമത്തും

ഒരു യാത്രയ്ക്കിടെ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ; അബുദാബിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്: കനത്ത പിഴ ചുമത്തും

സ്വന്തം ലേഖകൻ

അബുദാബി: അപകടകരമാം വിധം അശ്രദ്ധമായി വാഹനമോടിക്കുകയും ഒരു യാത്രയ്ക്കിടെ മൂന്ന് ട്രാഫിക് നിയമലംഘനങ്ങൾ നടത്തുകയും ചെയ്തയാളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കനത്ത പിഴ ചുമത്തും. റോഡിലെ ക്യാമറകളിൽ നിന്നാണ് അപകടകരമാം വിധം വാഹനം ഓടിച്ചയാളെ പൊലീസ് പൊക്കിയത്. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടപ്പെടുത്തും വിധമാണ് ഇയാൾ കാർ ഓടിച്ചതെന്നും കനത്ത പിഴ ചുമത്താവുന്ന ഗുരുതരമായ ട്രാഫിക് ലംഘനമാണ് ഇതെന്നും പൊലീസ് പറഞ്ഞു.

വീഡിയോയിൽ കാർ അലക്ഷ്യമായി ഓടിക്കുന്നതും ലക്ഷ്യസ്ഥാനത്തേക്കുള്ള വഴിമാറി സഞ്ചരിക്കുന്നതായും മനസിലായി. സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും, ഡ്രൈവർ തന്റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റു വാഹനങ്ങളെ ടെയിൽഗേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഒന്നിലേറെ തവണ കൂട്ടിയിടിക്കലിന് കാരണമായി. നിയമലംഘനത്തിന്റെ വിഡിയോ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കിട്ടു. ഡ്രൈവർമാരുടെ അശ്രദ്ധമായ പെരുമാറ്റം ഗതാഗതക്കുരുക്കിന് ഇടയാക്കുകയും റോഡിലെ മറ്റ് വാഹനയാത്രക്കാരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ഡ്രൈവർ ലംഘിച്ച മൂന്നു നിയമങ്ങൾ

1. വലതുവശത്ത് നിന്ന് അപകടകരമായ രീതിയിൽ മറികടക്കൽ. തെറ്റായ ഓവർടേക്കിന് 600 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും.

2. സമാന്തരപാതയിൽ നിന്നുള്ള മറികടക്കൽ. ഡ്രൈവർക്ക് 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന ഗുരുതരമായ ലംഘനമാണിത്.

3. മറ്റു വാഹനങ്ങളിൽ നിന്നു സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക. ഈ ലംഘനത്തിന് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ശ്രദ്ധാപൂർവം വാഹനമോടിക്കാനും ഓവർടേക്ക് ചെയ്യുന്നതിന് മുൻപ് പരിസരം ശ്രദ്ധിച്ച് ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാനും എമർജൻസി ലെയ്ൻ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അഥോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP