Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുഞ്ഞിന് ടിക്കറ്റ് ഇല്ലാതെ വിമാനത്തിൽ കയറാനെത്തി; ടിക്കറ്റ് ചോദിച്ചപ്പോൾ കുഞ്ഞിനെ എയർപോർട്ടിൽ ഉപേക്ഷിച്ചു വിമാനത്തിലേക്ക് പോയി: ബൽജിയം ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

കുഞ്ഞിന് ടിക്കറ്റ് ഇല്ലാതെ വിമാനത്തിൽ കയറാനെത്തി; ടിക്കറ്റ് ചോദിച്ചപ്പോൾ കുഞ്ഞിനെ എയർപോർട്ടിൽ ഉപേക്ഷിച്ചു വിമാനത്തിലേക്ക് പോയി: ബൽജിയം ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

ടെൽ അവീവ്: കുഞ്ഞിന് ടിക്കറ്റ് ഇല്ലാതെ വിമാനത്തിൽ കയറാനെത്തിയ ദമ്പതികളോട് ടിക്കറ്റ് ചോദിച്ചപ്പോൾ കുഞ്ഞിനെ എയർപോർട്ടിൽ ഉപേക്ഷിച്ചു വിമാനത്തിലേക്ക് പോയി. ഇസ്രയേലിലെ ബെൻ ഗെയ്‌റോൺ വിമാനത്താവളത്തിലാണ് സംഭവം. റയനെയർ ഫ്‌ളൈറ്റിൽ കയറാനെത്തിയ ബെൽജിയം ദമ്പതികളാണ് കുഞ്ഞിന് ടിക്കറ്റ് എടുക്കാതെ എത്തിയത്. കുഞ്ഞിന് ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് നിരസിച്ച ദമ്പതികൾ കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിക്കുക ആയിരുന്നു.

ടെൽ അവീവിൽ നിന്നും ബ്രസൽസിലേക്ക് പോകാനെത്തിയതായിരുന്നു ഇരുവരും. എന്നാൽ ഇവരുടെ കൈക്കുഞ്ഞിന് ടിക്കറ്റ് ഉണ്ടായിരുന്നില്ല. കുട്ടിക്ക് ടിക്കറ്റ് എടുക്കുന്നത് നിരസിച്ച ഇവർ പാസ്‌പോർട്ട് കൺട്രോൾ റൂമിനടുത്തെത്തി കുട്ടിയെ ഒരു സ്‌ട്രോളറിൽ ഉപേക്ഷിക്കുക ആയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട എയർപോർട്ട് സ്റ്റാഫ് പൊലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പൊലീസ് എത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP