Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ 2022ൽ പിടിയിലായത് 10,000 അനധികൃത താമസക്കാർ

യുഎഇയിൽ 2022ൽ പിടിയിലായത് 10,000 അനധികൃത താമസക്കാർ

ന്യൂസ് ഡെസ്‌ക്‌

ദുബായ്: യുഎഇയിൽ 2022ൽ മാത്രം പതിനായിരത്തിലധികം അനധികൃത താമസക്കാരെ പിടികൂടിയെന്ന് റിപ്പോർട്ട്. ആകെ 10,576 അനധികൃത താമസക്കാർക്കെതിരെയാണത്രേ ഒരു വർഷത്തിനുള്ളിൽ നിയമനടപടി സ്വീകരിച്ചത്.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവർ, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവർ, വ്യാജമായി റെസിഡൻസ് പെർമിറ്റോ വിസ ഉണ്ടാക്കി തുടർന്നിരുന്നവർ, ഔദ്യോഗികാനുമതിയില്ലാതെ തൊഴിൽ ചെയ്തിരുന്നവർ, വിസിറ്റ് വിസയിലെത്തി തൊഴിൽ ചെയ്തിരുന്നവർ എന്നിങ്ങനെയുള്ള വിഭാഗത്തിൽ പെട്ടവരാണ് പിടിയിലായിട്ടുള്ളത്.

മുൻവർഷങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ അനധികൃത താമസക്കാരുടെ എണ്ണം 2022ൽ നേരിയ രീതിയിലെങ്കിലും കുറഞ്ഞിരിക്കുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് 2021ലെ കണക്ക് താരതമ്യപ്പെടുത്തുമ്പോൾ.2021ൽ 10,790 പേരെയാണ് യുഎഇയിൽ അനധികൃത താമസത്തിന്റെ പേരിൽ പിടികൂടിയിരുന്നത്.

പ്രധാനമായും തൊഴിൽ സംബന്ധമായ നിയമലംഘനങ്ങളെ കുറിച്ചാണ് പലരിലും അവബോധമില്ലാത്തത്. നിയമപരമായി അനുമതി നേടിയ ശേഷം മാത്രമേ പാർട് ടൈം ജോലികളിൽ ആളുകൾക്ക് വ്യാപൃതരാകാൻ സാധിക്കൂ. എന്നാൽ പലരും ഈ അനുമതി തേടാതെ തന്നെ മുഴുവൻ സമയജോലിക്കൊപ്പം പാർട് ടൈം ജോലിയുമെടുക്കുകയാണ്. ഇതെല്ലാം അനധികൃതമാണ്.

വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവരിൽ നിന്ന് പിഴയാണ് ഈടാക്കുക. അതുപോലെ തന്നെ വിസിറ്റ് വിസയിലെത്തി പിന്നീട് തുടരുന്നവർ- ജോലി ചെയ്യുന്നവർ എന്നിവരിൽ നിന്നും പ്രതിദിനം നിശ്ചിത തുക പിഴയായി ഈടാക്കുകയാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP