Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗബാധിതയായ ഏഴു വയസ്സുകാരി മരിച്ചു; കുട്ടികളെ അവഗണിച്ചതിന്റെ പേരിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു പൊലീസ്; ഏഴുവർഷം പൊന്നു പോലെ നോക്കിയതിന് പൊലീസ് നൽകിയ പ്രതിഫലത്തിനെതിരെ പ്രതിഷേധിച്ച് അയൽക്കാർ; ലണ്ടനിൽ നടന്ന വിചിത്ര സംഭവം

രോഗബാധിതയായ ഏഴു വയസ്സുകാരി മരിച്ചു; കുട്ടികളെ അവഗണിച്ചതിന്റെ പേരിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു പൊലീസ്; ഏഴുവർഷം പൊന്നു പോലെ നോക്കിയതിന് പൊലീസ് നൽകിയ പ്രതിഫലത്തിനെതിരെ പ്രതിഷേധിച്ച് അയൽക്കാർ; ലണ്ടനിൽ നടന്ന വിചിത്ര സംഭവം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വടക്കൻ ലണ്ടനിലുള്ള സ്റ്റോക്ക് ന്യുവിങ്ടണിലെ ഫൗണ്ടെൻ റോഡിലാണ് തീർത്തും വിചിത്രമായ സംഭവം നടന്നത്. വീടിനുള്ളിൽ ഏഴു വയസ്സുകാരി മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 50 വയസ്സുള്ള ഒരു സ്ത്രീയേയും 49 വയസ്സുള്ള ഒരു പുരുഷനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ കുട്ടിയുടെ മാതാപിതാക്കളായ ഇവർ രോഗബാധിതയായ കുട്ടിയെ അവഗണിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഒരു യഹൂദ സന്നദ്ധ സംഘടനയായ ഹാറ്റ്സോളയും പാരാമെഡിക്സുമാണ് പൊലീസുകാർക്ക് വിവരം നൽകിയത്. ഇതിനെ തുടർന്നായിരുന്നു പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. അതിരാവിലെ നാല് മണിക്ക് കുട്ടിക്ക്അനക്കമില്ലെന്ന് കണ്ട് ഇവർ ആംബുലൻസിനെ വിളിക്കുകയായിരുന്നു എന്ന് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. മരണകാരണം ഇനിയും പുറത്തു വിട്ടിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

ഇതിനോടനുബന്ധിച്ചാണ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ഏപ്രിൽ വരെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, ഇവരുടെ അയൽവാസികൾ ഇക്കാര്യത്തിൽ പ്രതിഷേധിക്കുകയാണ്. രോഗബാധിതയായ മകളെ ഏഴു വർഷത്തോളം പൊന്നുപോലെ നോക്കിയവരാണ് ആ മാതാപിതാക്കൾ എന്ന് അവർ പറയുന്നു. അതിനുള്ള പ്രതിഫലമാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു.

എന്നാൽ, ഡിറ്റക്ടീവ് സർജന്റ് മാത്യു കൂക്സേ പറയുന്നത് ആ അറസ്റ്റുകൾ അത്യാവശ്യമായിരുന്നു എന്നാണ്. ഈ ദുരന്തത്തിന്റെ ഗൗരവം അത്രമാത്രം വലുതാണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം പറൻഞ്ഞു. അതുപോലെ സാബത്ത് സമയത്ത് യഹൂദവിശ്വാസിയായ ഒരാളെ അറസ്റ്റ് ചെയ്തത് യഹൂദ വംശജർക്കിടയിലും ചില തെറ്റിദ്ധാരണകൾ പരത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരോടും അദ്ദേഹം പറഞ്ഞത് തീരെ ഒഴിവാക്കാൻ ആകാത്ത ഒന്നായിരുന്നു ഈ അറസ്റ്റ് എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP