Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുറമുഖത്ത് ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്ത് കിടന്ന് ഉറങ്ങിപ്പോയി; ബംഗ്ലാദേശിലെ 15കാരൻ ആറ് ദിവസം കഴിഞ്ഞെത്തിയത് മലേഷ്യയിൽ

തുറമുഖത്ത് ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്ത് കിടന്ന് ഉറങ്ങിപ്പോയി; ബംഗ്ലാദേശിലെ 15കാരൻ ആറ് ദിവസം കഴിഞ്ഞെത്തിയത് മലേഷ്യയിൽ

സ്വന്തം ലേഖകൻ

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്‌നറിനകത്തു കയറി ഉറങ്ങിപ്പോയ ബാലൻ ആറു ദിവസം കഴിഞ്ഞപ്പോൾ എത്തിച്ചേർന്നത് മലേഷ്യയിൽ. പതിനഞ്ചുകാരനായ ഫഹിം ആണ് ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞ് മറ്റൊരു രാജ്യത്ത് എത്തിയത്. ചിറ്റഗോങ് തുറമുഖത്ത് നിന്നും 3000 കിലോമീറ്റർ അകലെയുള്ള മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലാണ് കുട്ടി എത്തിച്ചേർന്നത്.

അവശനായി, കരയുന്ന നിലയിലാണ് ഈ മാസം 17ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറിൽ നിന്ന് അധികൃതർ കുട്ടിയെ കണ്ടെത്തിയതെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കണ്ടെയ്‌നറിനകത്തുനിന്ന് ശബ്ദം കേട്ടാണു ജീവനക്കാർ ശ്രദ്ധിച്ചത്. തളർന്ന്, അമ്പരപ്പോടെ പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP