Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ: പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി'; വിലക്കുമായി വീണ്ടും താലിബാൻ ഭരണകൂടം

'യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ: പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി'; വിലക്കുമായി വീണ്ടും താലിബാൻ ഭരണകൂടം

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്ന് അഫ്ഗാനിലെ വിദ്യാർത്ഥിനികളെ വിലക്കി താലിബാൻ ഭരണകൂടം. ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടികൾക്ക് കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കുന്നതിന് താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. ഇതിന്റെ ഭാഗമായി പെൺകുട്ടികൾ പഠിക്കുന്ന മിക്ക സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്.

പെൺകുട്ടികൾ ആറാംക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നയം. 2021 മേയിൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിനു ശേഷം പെൺകുട്ടികൾക്ക് എല്ലാ തരത്തിലുള്ള വിലക്കും എർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP