Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസർബൈജാൻ എംബസിയിൽ തോക്കുമായി എത്തിയ ആൾ സെക്യൂരിറ്റി ഓഫിസറെ വെടിവെച്ചു വീഴ്‌ത്തി; രണ്ട് പേർക്കു പരിക്കേറ്റു: ആക്രമി തോക്കുമായെത്തിയത് തന്റെ ഭാര്യയെ കഴിഞ്ഞ വർഷം കാണാതായത് ഇതേ സ്ഥലത്തെന്ന് ആരോപിച്ച്

അസർബൈജാൻ എംബസിയിൽ തോക്കുമായി എത്തിയ ആൾ സെക്യൂരിറ്റി ഓഫിസറെ വെടിവെച്ചു വീഴ്‌ത്തി; രണ്ട് പേർക്കു പരിക്കേറ്റു: ആക്രമി തോക്കുമായെത്തിയത് തന്റെ ഭാര്യയെ കഴിഞ്ഞ വർഷം കാണാതായത് ഇതേ സ്ഥലത്തെന്ന് ആരോപിച്ച്

സ്വന്തം ലേഖകൻ

അസർബൈജാൻ: ഇറാനിലെ അസർബൈജാൻ എംബസിയിൽ തോക്കുമായി എത്തിയ ആൾ സെക്യൂരിറ്റി ഓഫിസറെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ എംബസിയിലുണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് പരിക്കേറ്റു. തന്റെ ഭാര്യയെ കഴിഞ്ഞ വർഷം ഇവിടെ വന്നതിനു ശേഷം കാണാതായി എന്നാരോപിച്ചാണ് ഇയാൾ ആക്രമണം അഴിച്ചു വിട്ടത്. സെക്യൂരിറ്റി ഓഫിസറുടെ തലയ്ക്ക് വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. എംബസി ഉദ്യോഗസഥരുമായി കൊലയാളി സംസാരിക്കുന്നതും ജീവനു വേണ്ടി കെഞ്ചുന്ന സ്റ്റാഫുകളുടേ നേർക്ക് ഇയാൾ തോക്ക് ചൂണ്ടുന്നതിന്റെയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ഇറാനിയൻ പൊലീസും മറ്റും ഒന്നും ചെയ്യാനാവാതെ കാഴ്ചക്കാരായി നിൽക്കുന്നത് വീഡിയോയിൽ കാണാം. അനുനയിക്കാൻ എംബസിയിലെ ഉദ്യോഗസ്ഥർ പല ശ്രമങ്ങളും നടത്തി എങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ഇയാൾ സെക്യൂരിറ്റി ഓഫിസറെ തലയ്ക്ക് വെടിവെച്ചു വീഴ്‌ത്തുകയും ചെയ്തു. ആക്രമണത്തിൽ എംബസിയിൽ ഉണ്ടായിരുന്ന മറ്റു രണ്ട് പേർക്ക് പരിക്കേറ്റു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഈ എംബസിയിൽ വെച്ച് ആക്രമിയുടെ ഭാര്യ അപ്രത്യക്ഷമായതായി ഇറാനിയൻ പ്രോസിക്യൂട്ടർ മുഹമ്മദ് ഷെഹ് രാരി വ്യക്തമാക്കി. തന്റെ ഭാര്യ ഇപ്പോഴും എംബസിയിൽ തന്നെ ഉണ്ടെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. ഇതാണ് ആക്രമണത്തിന് കാരണം. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായി അസർബൈജാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അശർബൈജാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇറാനും അസർബൈജാനും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ല. ഇതിനിടയിലാണ് ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP