Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജർമനിയിൽ സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടമിറിക്കാൻ നീക്കം; 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 25 പേർ അറസ്റ്റിൽ: പിടിയിലായവരിൽ ഒരു റഷ്യക്കാരനടക്കം മൂന്ന് വിദേശികളും

ജർമനിയിൽ സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടമിറിക്കാൻ നീക്കം; 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 25 പേർ അറസ്റ്റിൽ: പിടിയിലായവരിൽ ഒരു റഷ്യക്കാരനടക്കം മൂന്ന് വിദേശികളും

സ്വന്തം ലേഖകൻ

ബർലിൻ: ജർമനിയിലെ സായുധ അട്ടിമറി നീക്കം പൊലീസ് പൊളിച്ചു. സായുധ കലാപത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാൻ തീവ്രവലതുപക്ഷ സംഘങ്ങൾ നീക്കം നടത്തുന്നുവെന്ന സംശയത്തിൽ ജർമനിയിൽ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 25 പേരെ പിടികൂടി. അറസ്റ്റിലായവരിൽ ഒരു റഷ്യക്കാരൻ അടക്കം മൂന്ന് വിദേശികളും ഉൾപ്പെടുന്നു. മറ്റ് 27 പേർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

രാജ്യത്തെ 16 ൽ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങൾ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരാണു റെയ്ഡ് ചെയ്തത്. ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും 2 പേർ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം രൂപമെടുത്ത ഭീകരസംഘത്തിൽ മുൻ സൈനികരുമുണ്ട്.ഭീകരവിരുദ്ധ നടപടിയെന്നാണു റെയ്ഡിനെ നിയമ മന്ത്രി മാർകോ ബുഷ്മാൻ വിശേഷിപ്പിച്ചത്. സേനാ ബാരക്കുകളിലും പരിശോധന നടന്നു. ഇവർ പാർലമെന്റ് ആക്രമിക്കാൻ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

റയ്ക്ക് സിറ്റിസൺസ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവർക്കു പിന്നിൽ. രണ്ടാം ലോകയുദ്ധാനന്തരം രൂപം നൽകിയ ജർമനിയുടെ ഭരണഘടനയെ നിരാകരിക്കുന്നവരാണ് ഇവർ. ഈ സംഘടനയിൽ 21,000 അംഗങ്ങളുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇപ്പോഴത്തെ ജർമൻ ഭരണസംവിധാനം അട്ടിമറിച്ച് 1871 ലെ സെക്കൻഡ് റയ്ക്ക് എന്ന ജർമൻ സാമ്രാജ്യ മാതൃകയിൽ പുതിയ ഭരണകൂടം ഉണ്ടാക്കുകയാണു ലക്ഷ്യമെന്നു പറയുന്നു.

അറസ്റ്റിലായവരിൽ പ്രധാനി നിർദിഷ്ട ഭരണകൂടത്തിന്റെ പരമാധാകാരിയാകാൻ ഉദ്ദേശിച്ചിരുന്നയാളാണ്. മറ്റൊരാൾ സൈനിക മേധാവിയും. ഇവർ അട്ടിമറി നീക്കത്തെക്കുറിച്ച് റഷ്യൻ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്തുണ ലഭിച്ചോയെന്നു വ്യക്തമാല്ല. റഷ്യയ്ക്ക് ഇവരുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP