Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൗനാ ലോവായിൽ നിന്നും ലാവാ പ്രവാഹം തുടരുന്നു; അപായഭീഷണിയില്ലെന്ന് ഉറപ്പിച്ച് അധികൃതർ: കാഴ്ച ആസ്വദിച്ച് നാട്ടുകാർ

മൗനാ ലോവായിൽ നിന്നും ലാവാ പ്രവാഹം തുടരുന്നു; അപായഭീഷണിയില്ലെന്ന് ഉറപ്പിച്ച് അധികൃതർ: കാഴ്ച ആസ്വദിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ

ഹവായ്: ലോകത്തെ സജീവ അഗ്‌നിപർവതങ്ങളിൽ ഏറ്റവും വലുതാണ് ഹവായിലെ മൗനാ ലോവാ അഗ്‌നിപർവതം.കഴിഞ്ഞ ദിവസം ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഈ അഗ്നിപർവ്വതത്തിൽ നിന്നും ലാവാ പ്രവാഹം തുടരുകയാണ്.

ഹവായിലാകെ ആശങ്കയും ഒപ്പം കാഴ്ചക്കാരെയും കൂട്ടുകയാണ് ഈ ലാവാ പ്രവാഹം. അപായഭീഷണിയില്ലെന്ന് അധികൃതർ ഉറപ്പിച്ച് പറയുമ്പോഴും ബുധനാഴ്ച തുടങ്ങിയ ലാവയുടെ ഒഴുക്ക് ഇതുവരെ നിലച്ചിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു. സമീപവാസികൾ കസേരയിട്ടിരുന്നാണ് കാഴ്ച ആസ്വദിക്കുന്നതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്.

1984ൽ അഗ്‌നിപർവത സ്‌ഫോടന സാധ്യത തിരിച്ചറിഞ്ഞ ശേഷം ഗവേഷകരുടെ നിരന്തരശ്രദ്ധ പതിഞ്ഞയിടമാണിത്. വർഷങ്ങളായി ഉള്ളിൽ കത്തിപ്പുകഞ്ഞതത്രയും ഇപ്പോൾ പുറത്തേക്കൊഴുക്കുകയാണ്.

ഹവായ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗനാ ലോവാ പസഫിക് സമുദ്രനിരപ്പിൽനിന്ന് 4,169 മീറ്റർ ഉയരത്തിലാണ്. 1984ൽ മൗനാ ലോവ പൊട്ടിത്തെറിച്ചപ്പോൾ 8 കിലോമീറ്റർ ദൂരംവരെ ലാവ ഒഴുകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP