Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ വില്ല്യമിനും കേറ്റിനും അമേരിക്കയിൽ രാജകീയ സ്വീകരണം; പ്രസിഡന്റ് ബൈഡൻ നേരിട്ട് കണ്ട് ആശംസകളറിയിച്ചു; ഇനി മൂന്ന് ദിവസം തിരക്കോട് തിരക്ക്: ഒരു വശത്ത് പ്രതിഷേധവും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ വില്ല്യമിനും കേറ്റിനും അമേരിക്കയിൽ രാജകീയ സ്വീകരണം; പ്രസിഡന്റ് ബൈഡൻ നേരിട്ട് കണ്ട് ആശംസകളറിയിച്ചു; ഇനി മൂന്ന് ദിവസം തിരക്കോട് തിരക്ക്: ഒരു വശത്ത് പ്രതിഷേധവും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ വില്ല്യമിനും കേറ്റിനും ലഭിച്ചത് രാജകീയ സ്വീകരണം. ആദ്യദിവസം ഇരുവരും ഒറ്റയ്ക്കൊറ്റയ്ക്കാണ് പരിപാടികളിൽ പങ്കെടുക്കാൻ പോയത്. കേറ്റ് രാജകുമാരിയുടെ അമേരിക്കയിലെ ഒറ്റയ്ക്കുള്ള ആദ്യ സന്ദർശനവുമാണ് ഇന്നലെ നടന്നത്. വില്ല്യം രാജകുമാരൻ അമേരിക്കയുടെ മുൻപ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയപ്പോൾ കേറ്റ് രാജകുമാരി ഹവാർഡ് സർവകലാശാലയിലേക്കാണ് പോയത്.

ജെഎഫ്കെ ലൈബ്രറി ആൻഡ് മ്യൂസിയത്തിലെത്തിയാണ് വില്ല്യം രാജകുമാരൻ ജോൺ എഫ് കെന്നഡിയുടെ കുടുംബത്തെ സന്ദർശിച്ചത്. വില്ല്യം തന്റെ രണ്ടാമത്ത എർത്ത്ഷോട്ട് പ്രൈസ് ഗാലയ്ക്ക് ആതിഥ്യം അരുളും മുൻപാണ് കെന്നഡി കുടുംബത്തെ സന്ദർശിച്ചത്. കെന്നഡിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം അദ്ദേഹം പ്രസിഡന്റ് ജോ ബൈഡനുമായും കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ സംഭാഷണമായിരുന്നു ഇരുവരും തമ്മിൽ നടത്തിയത്. ഒരു വശത്ത് ബ്രിട്ടന്റെ രാജകുടുംബാംഗങ്ങളെ കാണാനം ആശംസകളുമറിയിക്കാനും ജനം തടിച്ചു കൂടിയപ്പോൾ പ്രതഷേധവുമായും നിരവധി പേർ എത്തി.

ജെഎ്കെ ലൈബ്രറിയിലെത്തിയ വില്ല്യം ജോൺ എഫ് കെന്നഡിയുടെ മകൾ കരോളിനും അദ്ദേഹത്തിന്റെ ചെറുമക്കൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നു. ജെഎഫ്കെ ലൈബ്രറിയിലേക്കുള്ള സന്ദർശന വേളയിൽ, കെന്നഡി കുടുംബത്തിലുള്ള നിരവധി അംഗങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്നു. കെന്നഡി ഭരണകൂടത്തിന്റെ സുപ്രധാന വർഷങ്ങളിൽ നിന്നുള്ള പ്രദർശനങ്ങൾ വില്ല്യമിനു മുന്നിൽ അണി നിരന്നു.

അതേസമയം ഹവാർഡ് യൂണിവേഴ്സിറ്റിയിലേക്കാണ് കേറ്റ് രാജകുമാരി പോയത്. ബുധനാഴ്ച യുഎസിൽ എത്തിയ ശേഷം 40കാരിയായ കേറ്റ് ആദ്യമായാണ് ഒറ്റയ്ക്ക് അമേരിക്കയിൽ ഒരു സ്ഥലത്ത് സന്ദർശനത്തിന് ഇറങ്ങുന്നത്. ഹവാർഡ് യൂണിവേസിറ്റിയിലെ ഡെവലപ്പിങ് ചൈൽഡ് സെന്ററിലെത്തിയ കേറ്റ് തന്നെ പിന്തുണക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ കൈവീശി. അവിടെ ഗവേഷകരുമായി ചർച്ച നടത്തുകയും ഓരോ കുട്ടിക്കും വാഗ്ദാനമായ ഒരു ഭാവി കൈവരിക്കാൻ സഹായിക്കാൻ കഴിയും വിധത്തിലുള്ള പുരോഗതി ഉണ്ടാകണമെന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP