Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യമാരെ ഷെയർ ചെയ്ത് തുടക്കം; ഫാന്റസി വളർന്നപ്പോൾ ലഹരി നൽകി പരസ്പരം ബലാത്സംഗം ചെയ്ത് ആനന്ദിച്ചു; ഭാര്യമാരെ ഷെയർ ചെയ്ത് റേപ്പ് ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

ഭാര്യമാരെ ഷെയർ ചെയ്ത് തുടക്കം; ഫാന്റസി വളർന്നപ്പോൾ ലഹരി നൽകി പരസ്പരം ബലാത്സംഗം ചെയ്ത് ആനന്ദിച്ചു; ഭാര്യമാരെ ഷെയർ ചെയ്ത് റേപ്പ് ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കുടുംബം എന്ന പരിപാവന സങ്കൽപം ഒരു പക്ഷെ മനുഷ്യനു മാത്രം അവകാശപ്പെട്ട ഒന്നായിരുന്നു. സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ് ഒരു കുടുംബം എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞരും വിശേഷിപ്പിക്കുന്നത്. ആ അടിത്തറയിൽ വരെ പുഴുക്കുത്തേറ്റാൽ പിന്നാൽ സമൂഹം എങ്ങനെ നന്നാകും ? വഴിപിഴക്കുന്ന കുടുംബ ബന്ധങ്ങളാണോ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നത് അതോ കുത്തഴിഞ്ഞ സാമൂഹ്യ വ്യവസ്ഥിതിയാണോ കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്, കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം പോലെ.

കുത്തഴിഞ്ഞ ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ബലാത്സംഗം ചെയ്യുകയും, പരസ്പരം അഭിനന്ദിക്കുകയും ചെയ്ത നാലുപേർ ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. ഇതിൽ ഒരു സ്ത്രീ, തന്റെ നഗ്‌ന ചിത്രം ഭർത്താവിന്റെ ഫോണിൽ കണ്ടെത്തിയതോടെയാണ് കാര്യങ്ങൾപുറത്തായത്. 2010 മുതൽ, ഭാര്യമാരെ പങ്കുവയ്ക്കാൻ സൗകര്യമൊരുക്കുന്ന പല വെബ്സൈറ്റുകളേയും ആശ്രയിച്ചായിരുന്നു ഇവർ പരസ്പരം കണ്ടുമുട്ടിയത്.

പ്രതികളുടെ പേരു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ ഒരാൾ തന്റെ ഭാര്യയെ പോൺ ചിത്രങ്ങൾ കാണിച്ച്, മൂന്നുപേർ ചേര്ന്നുള്ള ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. എന്നാൽ, ഭാര്യ അതിൽ താത്പര്യം കാണിച്ചില്ല, ആ സന്ദർഭത്തിലാണ് ഇയാൾ പുതിയ സുഹൃത്തിനെ കണ്ടു മുട്ടുന്നത്. ലൈംഗിക അരാജകത്വം മനസ്സിൽ പേറിനടക്കുന്ന സുഹൃത്തിന്റെ കൂടി ആശയ പ്രകാരമായിരുന്നു ഭാര്യയ്ക്ക് മയക്ക് മരുന്ന് നൽകി ബോധം കെടുത്തി സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചത്.

2012-ൽ ആയിരുന്നു ഈ സംഭവം നടക്കുന്നത്. ബോധ രഹിതയായ ഭാര്യയെ സുഹൃത്ത് ബലാത്സംഗം ചെയ്യുന്നത് ഭർത്താവ് വീഡിയോയിൽ പകർത്തുകയും ചെയ്തു. പിന്നീട് ഇത് സുഹൃത്തിന്റെ ഭാര്യയുമായും ആവർത്തിച്ചു. രണ്ടു പേരും പരസ്പരം ഭാര്യമാരെ ബലാത്സംഗം ചെയ്ത് അതിന്റെ ദൃശ്യങ്ങൾ ചില സ്വാപിങ് സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. അങ്ങിനെയാണ് മറ്റു രണ്ടു പേർ കൂടി ഇവർക്കൊപ്പം ചേർന്നത്.

അതിൽ ഒരു വനിത നഗ്‌നയായി കിടക്കുന്ന ചിത്രം ഭർത്താവിന്റെ ഫോണിൽ നിന്നും ലഭിച്ചതോടെയാണ് എല്ലാം കൈവിട്ടു പോയത്. അവർ നൽകിയ പരാതിയിലാണ് ഈ ലൈംഗിക അരാജകത്വത്തിന്റെ കഥ പുറത്തു വന്നത്. 17 മുതൽ 21 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിചാരണ നടന്നുകൊണ്ടിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP