Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽകണ്ടെത്തി; നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത് തോട്ടത്തിൽ നിന്നും

കലിഫോർണിയയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽകണ്ടെത്തി; നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത് തോട്ടത്തിൽ നിന്നും

സ്വന്തം ലേഖകൻ

കലിഫോർണിയ: കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ നിന്നും തട്ടിക്കൊണ്ടു പോയ ഇന്ത്യൻ വംശജരെ മരിച്ച നിലയിൽ കണ്ടെത്തി. എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ വംശജരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27) ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, ഇവരുടെ ബന്ധുവായ അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹമാണു മെർസെഡ് കൗണ്ടിയിൽ ഇന്ത്യാന റോഡിനു സമീപമുള്ള ഒരു തോട്ടത്തിൽ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു.

തോട്ടം ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുക ആയിരുന്നു. കൊല്ലപ്പെട്ടവരുടെ ഫോൺ ഇതിനു സമീപത്തു നിന്നു ലഭിച്ചിരുന്നു. മൃതദേഹങ്ങൾ കണ്ട തോട്ടം ജീവനക്കാരൻ മെർസെഡ് കൗണ്ടി ഷെരീഫിന്റെ ഓഫിസിലേക്കു വൈകിട്ട് അഞ്ചു മണിയോടെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ കിടന്നിരുന്ന സ്ഥലം അറിയിക്കുകയും ഇതു വളരെ ദൂരെ ഒറ്റപ്പെട്ട ഒരു പ്രദേശമാണെന്നു വ്യക്തമാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

''ഭയപ്പെട്ടതു പോലെ ഏറ്റവും മോശം കാര്യം സംഭവിച്ചു. ഈ വിവേക ശൂന്യമായ പ്രവർത്തിയിൽ എന്റെ ദേഷ്യം വിവരിക്കാൻ വാക്കുകളില്ല. പ്രതിക്കു നരകത്തിൽ പ്രത്യേക സ്ഥാനം ലഭിക്കും'' മെർസെഡ് കൗണ്ടി ഷെരീഫ് വെറൻ വാർനക് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ജീസസ് മാനുവൽ സൽഗാഡോ (48) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പൊലീസിനെ കണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാൾ ഗുരുതരാവസ്ഥയിലാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാളുമായി സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സൗത്ത് ഹൈവേ 59 ൽ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് കുടുംബത്തെ തട്ടിയെടുത്തത്. തട്ടിക്കൊണ്ടു പോകുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP