Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ വെടിവെയ്പ്; 37 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 23 പേരും കുട്ടികൾ; പരിക്കേറ്റ 12 പേർ ആശുപത്രിയിൽ: ആക്രമണം നടത്തിയത് 34 വയസ്സുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥൻ

തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ വെടിവെയ്പ്; 37 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ 23 പേരും കുട്ടികൾ; പരിക്കേറ്റ 12 പേർ ആശുപത്രിയിൽ: ആക്രമണം നടത്തിയത് 34 വയസ്സുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ

ബാങ്കോക്ക്: തായ്ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്‌പ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 37 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 23 പേർ കുട്ടികളാണ്. ആക്രമണത്തിൽ പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34 വയസ്സുള്ള മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. കത്തികൊണ്ട് കുത്തിയും പ്രതി ആക്രമിച്ചെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല, അക്രമി ഉച്ചയോടെ ഡേ കെയർ സെന്ററിൽ എത്തിയപ്പോൾ കുറഞ്ഞത് 30 കുട്ടികൾ അവിടെ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് ജൂണിൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. കൂട്ടക്കൊലപാതകം നടത്തുന്നതിനു മുൻപ് ഇയാൾ ഭാര്യയെയും കുട്ടിയെയും കൊന്നിരുന്നു. ഇതിന് ശേഷമാണ് ഡേ കെയർ സെന്ററിലേക്ക് എത്തിത്.

ഡേ കെയറിലെ കൂട്ടക്കുരുതിക്കു ശേഷം ഇയാൾ സ്വയം വെടിവച്ചു മരിച്ചുവെന്നുമാണ് വിവരം. ഡേ കെയർ സെന്ററിൽ എത്തിയ അക്രമി, എട്ടുമാസം ഗർഭിണിയായ അദ്ധ്യാപിക ഉൾപ്പെടെ നാല് ജീവനക്കാരെയും വെടിവച്ചു കൊലപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP