Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാൾസ് രാജാവും വെയിൽസ് രാജകുമാരനായ മകനും ഭാര്യമാർക്കൊപ്പം ചിത്രം എടുത്തപ്പോൾ പകരം വീട്ടാൻ ഭാര്യാസമേതമുള്ള ചിത്രം പുറത്തുവിട്ട് ഹാരി; ഓരോ വാക്കിലും പ്രവർത്തിയിലും അകലം ഉറപ്പിച്ച് ഹാരി; ബ്രിട്ടീഷ് രാജകുടുംബം രണ്ടു വഴിക്ക് തന്നെ

ചാൾസ് രാജാവും വെയിൽസ് രാജകുമാരനായ മകനും ഭാര്യമാർക്കൊപ്പം ചിത്രം എടുത്തപ്പോൾ പകരം വീട്ടാൻ ഭാര്യാസമേതമുള്ള ചിത്രം പുറത്തുവിട്ട് ഹാരി; ഓരോ വാക്കിലും പ്രവർത്തിയിലും അകലം ഉറപ്പിച്ച് ഹാരി; ബ്രിട്ടീഷ് രാജകുടുംബം രണ്ടു വഴിക്ക് തന്നെ

സ്വന്തം ലേഖകൻ

മാധ്യമശ്രദ്ധ നേടേണ്ടതെങ്ങനെയെന്ന് ഹാരിയേയും മേഗനെയും ആരും പഠിപ്പിക്കേണ്ടതില്ല എന്ന് വീണ്ടും തെളിയിക്കുകയാണവർ. ചാൾസ് രാജാവും വില്യം രജകുമാരനും പത്നിമാർക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നതിന്റെ ഏതാനും ദിവസങ്ങൾക്കിപ്പുറം ഹാരിയും മേഗനും കൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടാണ് ഇത്തവണ അവർ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ നടന്ന യൂത്ത് ലീഡേഴ്സ് ഉച്ചകൊടിയിലേതാണ് ചിത്രം. ഹാരിയുടേ വിരൽത്തുമ്പിൽ പിടിച്ചുനിൽക്കുന്നതാണ് അതിൽ ഒരു ചിത്രം.

സൗത്ത് ബാങ്ക് സെന്ററിന്റെ ഡയറക്ടറും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മിസാൻ ഹാരിമാൻ ആണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റിഹാന സ്ട്രോംസി, ടോം ക്രൂയിസ്, ജിയോർജിയോ അർമാനി തുടങ്ങിയ നിരവധി സെലെബ്രിറ്റികളുടെ ചിത്രങ്ങൾ എടുത്തിട്ടുള്ള വ്യക്തികൂടിയാണ് ഹാരിയുടെയും മേഗന്റെയും ഉറ്റ സുഹൃത്തായ ഹാരിമാൻ. ഒരിക്കൽ വില്യമിനെയും കെയ്റ്റിനെയും ഹാരിയേയും മേഗനെയും വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഫാബ് ഫോർ എന്ന പദം പയോഗിച്ച് ചാൾസിന്റെയും ഭാര്യയുടെയും വില്യമിന്റെയും കെയ്റ്റിന്റെയും ചിത്രം പുറത്തു വന്നതിനു പിന്നാലെയാണ് ഇപ്പോൾ ഈ ചിത്രങ്ങൾ പുറത്തു വരുന്നത് എന്നത് ശ്രദ്ധേയമാണ്.

ഏതായാലും ഹാരിയുടെയും മേഗന്റെയും ചിത്രങ്ങൾ മാധ്യമങ്ങൾ ചർച്ചയാക്കിയതോടെ ചാൾസിന്റെയും കാമിലയുടെയും ആദ്യത്തെ ഔദ്യോഗിക പൊതുപരിപാടിക്ക് പ്രചാരണം പ്രതീക്ഷിച്ചത്ര ലഭിച്ചില്ല. രാജകുടുംബത്തിന്റെ ഔദ്യോഗിക ദുഃഖാചരണത്തിനു ശേഷം രാജാവും രാജ്ഞിയും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചടങ്ങ് സ്‌കോട്ട്ലാൻഡിലായിരുന്നു. രാജ്ഞിയുടെ അവസാനത്തെ ആഗ്രഹങ്ങളിലൊന്നായ ഡൺഫെർംലൈനിന് നഗര പദവി നൽകുക എന്ന ചടങ്ങിലായിരുന്നു ഇരുവരും പങ്കെടുത്തത്. വലിയൊരു ആൾക്കൂട്ടം തന്നെ അവിടെ രാജാവിനെയും രാജ്ഞിയേയും കാണുവാൻ എത്തിയിരുന്നു.

കഴിഞ്ഞ മാസം മാഞ്ചസ്റ്ററിൽ നടന്ന യൂത്ത് ലീഡേഴ്സ് ഉച്ചകോടിയുടെ ഉദ്ഘാടന സമയത്ത് മേഗൻ പ്രഭാഷണം നടത്തിയിരുന്നു. 190 രാജ്യങ്ങളിൽ നിന്നായി 2000 ൽ ഏറെ പേർ പങ്കെടുത്ത സമ്മേളനത്തിൽ പക്ഷെ മേഗന്റെ പ്രസംഗം മുഴുവൻ സ്വയം കേന്ദ്രീകൃതമായിരുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഇപ്പോൾ ഹാരിയും മേഗനും പുറത്തു വിട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ഹാരിമാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

അതേസമയം, രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്ക് തലേന്ന് കൊട്ടാരത്തിൽ ലോക നേതാക്കൾക്ക് സ്വീകരണമൊരുക്കുന്ന അവസരത്തിലായിരുന്നു ചാൾസും വില്യമും ഉൾപ്പെടുന്ന ചിത്രമെടുത്തത് ഏത് കടുത്ത ദുഃഖത്തിനിടയിലും രാജകുടുംബം കർത്തവ്യങ്ങൾ നിറവേറ്റും എന്നൊരു സന്ദേശം കൂറ്റി ആ ചിത്രം നൽകുന്നുണ്ട്. അതിനുപുറമെ രാജകുടുംബത്തിന്റെ വലിപ്പം വെട്ടിച്ചുരുക്കാനുള്ള ചാൾസിന്റെ തീരുമാനത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതു കൂടിയാണ് ആ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP