Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തു; ഷക്കീറയുമായി ഡേറ്റിങ്ങിലെന്ന് അഭ്യൂഹം; രൂക്ഷമായി പ്രതികരിച്ച് ഇകർ കസിയസ്

ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തു; ഷക്കീറയുമായി ഡേറ്റിങ്ങിലെന്ന് അഭ്യൂഹം; രൂക്ഷമായി പ്രതികരിച്ച് ഇകർ കസിയസ്

ന്യൂസ് ഡെസ്‌ക്‌

മഡ്രിഡ്: ബാർസിലോന താരം ജെറാദ് പിക്വയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പോപ്പ് ഗായിക ഷക്കീറയുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തോട് രൂക്ഷമായി പ്രതികരിച്ച് മുൻ സ്പാനിഷ് ഫുട്‌ബോൾ താരം ഇകർ കസിയസ്. കസിയസും ഗായികയും അടുപ്പത്തിലായതെന്നു ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം വിവരങ്ങളെല്ലാം വ്യാജമാണെന്നാണ് കസിയസിന്റെ നിലപാട്.

'അവിശ്വസനീയം, അവിശ്വസനീയം' എന്നാണ് കസിയസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2016ൽ വിവാഹിതരായ കസിയസും ഭാര്യ സാറ കാർബൊനേറയും കഴിഞ്ഞ വർഷമാണു വിവാഹമോചിതരായത്. ഷക്കീറയും കസിയസും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളും പരന്നത്.

2008, 2012 യൂറോകപ്പുകളും 2010 ലോകകപ്പും നേടിയ സ്പാനിഷ് ടീമിലെ അംഗങ്ങളായിരുന്നു പിക്കേയും കസിയസും. 2010 ലോകകപ്പിലെ പ്രശസ്തമായ 'വക്കാ വക്കാ' എന്ന ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഷക്കീറയും പിക്കേയും പരിചയപ്പെടുന്നത്. 12 വർഷം ഒരുമിച്ചു ജീവിച്ച ശേഷം പിരിയുകയാണെന്ന് ഷക്കീറയും പിക്കേയും അടുത്തിടെ പ്രഖ്യാപിച്ചു. ഇവരുടെ മക്കളായ മിലനും സാഷയും ഷക്കീറയ്‌ക്കൊപ്പമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP