Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതിന്റെ പ്രതികാരം; അഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; ക്രൂരത മകന്റെ മുന്നിൽവച്ച്; ആദ്യഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതിന്റെ പ്രതികാരം; അഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി; ക്രൂരത മകന്റെ മുന്നിൽവച്ച്; ആദ്യഭാര്യയും ബന്ധുക്കളും അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

കെയ്റോ: രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. ഫാർമസിസ്റ്റായ ഭർത്താവിനെ ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ഇയാളുടെ മകന്റെ കൺമുമ്പിലാണ് കൃത്യം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഇത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം യുവതിയും കുടുംബവും ആശുപത്രിയിലെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിൽ യുവതിയുടെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി പ്രതികൾ സമ്മതിച്ചത്.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തുകയാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഈജിപ്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് അവധിക്ക് നാട്ടിലെത്തിയതാണ്. ഇയാൾ രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇതിനെ എതിർത്ത യുവാവിന്റെ ആദ്യ ഭാര്യ, തന്റെ പിതാവിനെയും സഹോദരന്മാരെയും മറ്റും ഈ വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ടാം ഭാര്യയുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ഇവർ യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ച യുവാവിനെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം യുവതിക്കും കുടുംബത്തിനും എതിരെ രംഗത്ത് എത്തിയിരുന്നു. രണ്ടാം വിവാഹം വേർപെടുത്താനും ആദ്യ ഭാര്യക്ക് അനുകൂലമായി ചില പേപ്പറുകളിൽ ഒപ്പിട്ടു നൽകാനും യുവാവിനെ ഇവർ നിർബന്ധിച്ചിരുന്നതായി വീട്ടുകാർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP