Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാബൂളിൽ പരീക്ഷാപരിശീലന കേന്ദ്രത്തിനുനേരെ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു: 27 പേർക്ക് പരിക്ക്

കാബൂളിൽ പരീക്ഷാപരിശീലന കേന്ദ്രത്തിനുനേരെ ചാവേറാക്രമണം; 19 പേർ കൊല്ലപ്പെട്ടു: 27 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ പരീക്ഷാപരിശീലന കേന്ദ്രത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ദഷ്ത് ഇ ബാർഷിയിൽ സർവകലാശാല പ്രവേശനപരീക്ഷകൾക്ക് പരിശീലനം നൽകുന്ന കാജ് ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതും പരിക്കേറ്റതും കൂടുതലും പെൺകുട്ടികൾക്കാണെന്നാണ് വിവരം.

അറുനൂറോളംപേർ ഇവിടെ പഠിക്കുന്നുണ്ട്. സ്‌ഫോടനമുണ്ടായപ്പോൾ വിദ്യാർത്ഥികൾ മാതൃകാപരീക്ഷ എഴുതുകയായിരുന്നു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. അഫ്ഗാനിൽ ന്യൂനപക്ഷമായ ഷിയ മുസ്‌ലിങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശമാണ് ദഷ്ത് ഇ ബാർഷി. ആൾത്തിരക്കുണ്ടാകുന്ന സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികസുരക്ഷ ആവശ്യപ്പെടണമെന്ന് താലിബാൻ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.

കഴിഞ്ഞ വർഷം താലിബാൻ അധികാരമേറ്റശേഷം അഫ്ഗാനിസ്താനിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഖൊരാസൻ ഘടകമാണ് ഇതിനുപിന്നിലെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP