Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുവാദമില്ലാതെ റെസ്റ്റോറന്റിൽ വെച്ച് ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്തു; സൗദി വനിതയ്ക്ക് ജയിൽ  

അനുവാദമില്ലാതെ റെസ്റ്റോറന്റിൽ വെച്ച് ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്തു; സൗദി വനിതയ്ക്ക് ജയിൽ   

സ്വന്തം ലേഖകൻ

ജിദ്ദ: അനുവാദമില്ലാതെ റെസ്റ്റോറന്റിൽ വെച്ച് ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി വനിതക്ക് രണ്ട് ദിവസത്തെ ജയിൽ ശിക്ഷ. ജിദ്ദയിലെ ക്രിമിനൽ കോടതിയാണ് 48 മണിക്കൂർ ജയിൽ ശിക്ഷ വിധിച്ചത്.

സൗദി പൗരന്മാരായ ദമ്പതിമാരുടെ പരാതിയിലാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. ദമ്പതിമാർ ജിദ്ദ കോർണിഷിലെ റെസ്റ്റോറന്റിലിരിക്കെ മറ്റൊരു സൗദി യുവതി അനുമതി ഇല്ലാതെ ഇവരുടെ വീഡിയോ പകർത്തുകയായിരുന്നു. ഇത് ദമ്പതിമാർക്ക് പ്രയാസമുണ്ടാക്കിയെന്നും ഭാവിയിൽ ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ ശിക്ഷ വിധിച്ചതെന്നും കോടതി വിധിയിൽ പറഞ്ഞു.

താൻ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തുകളഞ്ഞതായി പ്രതി വാദത്തിനിടെ അറിയിച്ചു. വീഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മിൽ തർക്കത്തിലേർപ്പെട്ടതിനു ശേഷമാണ് കേസ് കോടതിയിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP