Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടിനു പിന്നിലുള്ള വരാന്തയിൽ ഡാൻസ് ചെയ്ത് ബർത്ത് ഡേ ആഘോഷിച്ച് യുവതികൾ; പെട്ടെന്ന് തറ തകർന്ന് വലിയ കുഴിയിലേക്ക് വീണു: വീഡിയോ കാണാം

വീടിനു പിന്നിലുള്ള വരാന്തയിൽ ഡാൻസ് ചെയ്ത് ബർത്ത് ഡേ ആഘോഷിച്ച് യുവതികൾ; പെട്ടെന്ന് തറ തകർന്ന് വലിയ കുഴിയിലേക്ക് വീണു: വീഡിയോ കാണാം

സ്വന്തം ലേഖകൻ

വീടിനു പിന്നിലുള്ള വരാന്തയിൽ ഡാൻസ് ചെയ്ത് ബർത്ത് ഡേ ആഘോഷിച്ച യുവതികൾ തറ തകർന്ന് വീണത് വലിയ കുഴിയിലേക്ക്. വടക്കു കിഴക്കൻ ബ്രസീലിയൻ സിറ്റിയായ അലഗോണിസിലാണ് സംഭവം. യുവതികൾ വട്ടത്തിൽ കൂടി നിന്ന് ഡാൻസ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതികൾ തോളിൽ കയ്യിട്ട് വട്ടത്തിൽ നിന്നും ഡാൻസ് കളിക്കുന്നതിനിടെ തറ കുലുങ്ങുന്നത് പോലെ തോന്നിയെങ്കിലും കാര്യമാക്കിയില്ല. അവർ ഡാൻസ്് തുടർന്നു. പെട്ടെന്ന് കോൺക്രീറ്റ് തറ തകരുകയും താഴെ ഉണ്ടായിരുന്ന കുഴിയിലേക്ക് എല്ലാവരും വീഴുകയുമായിരുന്നു.

പാർട്ടിയിൽ പങ്കെടുത്ത ആളുകളാണ് കുഴിയിൽ വീണ യുവതികളെ പുറത്തെടുത്തത്. കുഴിയിൽ വീണ പലരുടേയും ശരീരത്തിലേക്ക് കോൺക്രീറ്റ് തകർന്ന അവശിഷ്ടങ്ങളും വീണിരുന്നു. എന്നാൽ വീട്ടിനുള്ളിലുണ്ടായിരുന്ന ഇത്രയും വലിയ കുഴികണ്ട് അമ്പരന്നിരിക്കുകയാണ് വീട്ടുടമസ്ഥർ. എല്ലാവരും ഒന്ന് ഭയന്നെങ്കിലും കുഴിയുടെ അവശിഷ്ടങ്ങൾ നീക്കി പാർട്ടിയുമായി മുന്നോട്ട് പോകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP