Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക് പ്രധാനമന്ത്രിയുടെ വസതിയിലെ സംഭാഷണങ്ങൾ ഇന്റർനെറ്റിൽ; ഐബി അന്വേഷണം തുടങ്ങി

പാക് പ്രധാനമന്ത്രിയുടെ വസതിയിലെ സംഭാഷണങ്ങൾ ഇന്റർനെറ്റിൽ; ഐബി അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പ്രധാനമന്ത്രിയുടെ വസതിയിലെ സംഭാഷണങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ച സംഭവത്തിൽ പാക്കിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെയും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും സംഭാഷണങ്ങളുടെ ശബ്ദരേഖകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഫോൺ സംസാരവും ഓഫിസിലെ മുഖാമുഖ ചർച്ചകളുമടക്കം വൻ ഓഡിയോ ശേഖരം ഒരു ഹാക്കർ ഇന്റർനെറ്റിൽ വിൽപനയ്ക്കിട്ടതിനെത്തുടർന്നാണു സമൂഹമാധ്യമങ്ങളിലെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽ സംഭാഷണം ചോർത്താനുള്ള ഉപകരണം ആരോ സ്ഥാപിച്ചിരുന്നുവെന്ന് സംശയമുയർന്നതോടെ സുരക്ഷാവീഴ്ച ഗുരുതരമാണെന്ന നിഗമനത്തിലാണ് ഐബി. സംഭവത്തിൽ പ്രതിപക്ഷവും ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. ഷഹബാസ് ഷരീഫും പ്രിൻസിപ്പൽ സെക്രട്ടറി തൗഖീർ ഷായും തമ്മിലുള്ള സംഭാഷണമാണ് പുറത്തു വന്നതിലൊന്ന്.

ഇന്ത്യയിൽനിന്ന് യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു മരുമകൻ റഹീൽ മുനീറിനു സൗകര്യമൊരുക്കണമെന്ന് പിഎംഎൽഎൻ നേതാവ് മറിയം നവാസ് ആവശ്യപ്പെട്ടുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നതാണ് ഓഡിയോയിലുള്ളത്. എന്നാൽ, ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി വിവാദമുണ്ടാക്കുമെന്നും ഇക്കാര്യം മറിയത്തോടു സംസാരിക്കാമെന്നും ഷരീഫ് മറുപടി പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP