Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയ്ക്ക് പണി കൊടുക്കാൻ എഡ്വേഡ് സ്‌നോഡന് പൗരത്വം നൽകി റഷ്യ; പൗരത്വം അനുവദിച്ച് ഒപ്പിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ

അമേരിക്കയ്ക്ക് പണി കൊടുക്കാൻ എഡ്വേഡ് സ്‌നോഡന് പൗരത്വം നൽകി റഷ്യ; പൗരത്വം അനുവദിച്ച് ഒപ്പിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ

സ്വന്തം ലേഖകൻ

മോസ്‌കോ: റഷ്യയിൽ രാഷ്ട്രീയ അഭയം തേടിയ എഡ്വേഡ് സ്‌നോഡന് പൗരത്വം നൽകി റഷ്യ. 72 വിദേശികൾക്ക് പൗരത്വം അനുവദിച്ച് റഷ്യൻ പ്രസിഡനറ് വ്‌ലാഡിമിർ പുട്ടിൻ ഒപ്പിട്ട ഉത്തരവിലാണ് മുപ്പത്തിയൊൻപതുകാരനായ സ്‌നോഡന്റെ പേരും ഉൾപ്പെട്ടത്. ഇതോടെ പൂർണമായും സ്‌നോഡൻ റഷ്യൻ പൗരനായി. ഇനി ചാരവൃത്തി കേസിൽ സിനോഡനെ തൊടാൻ പോലും യുഎസിന് കഴിഞ്ഞെന്ന് വരില്ല.

2020ൽ സ്‌നോഡന് റഷ്യയിൽ സ്ഥിരതാമസത്തിന് അനുവദിച്ചുള്ള പെർമനന്റ് റസിഡൻസ് അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സ്‌നോഡൻ പൗരത്വത്തിന് അപേക്ഷിച്ചത്. സ്‌നോഡന്റെ ഭാര്യ ലിൻസെ മിൽസും നേരത്തെ റഷ്യൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു.

യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ നിന്ന് (എൻഎസ്എ) രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ ഉൾപ്പെട്ടാണ് സ്‌നോഡൻ റഷ്യയിൽ അഭയം പ്രാപിക്കുന്നത്. അമേരിക്ക ലോകമാകെ സൈബർ ചാരവൃത്തി നടത്തുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയ സ്നോഡൻ 2013ലാണ് റഷ്യയിലെത്തിയത്. എൻഎസ്എ ഏജന്റുമാർ യുഎസ് പൗരന്മാർക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്നത് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് സ്‌നോഡൻ പുറത്തുവിട്ടത്. യുഎസ് ഇന്റലിജൻസ് ഏജൻസിയെ ഞെട്ടിച്ച സ്‌നോഡനെതിരെ ചാരവൃത്തിക്ക് വിചാരണ ചെയ്യാൻ അന്നുമുതൽ യുഎസ് ശ്രമിച്ചുവരികയാണ്.

യുഎസിൽ തിരിച്ചെത്തി വിചാരണ നേരിടണമെന്ന് അധികൃതർ അന്നുമുതൽ സ്‌നോഡനോട് ആവശ്യപ്പെട്ടിരുന്നു. സ്‌നോഡൻ പുറത്തുവിട്ട വിവരങ്ങൾ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നാണ് യുഎസ് പറഞ്ഞത്. എന്നാൽ യുഎസിലേക്ക് തിരികെപോകാൻ സ്‌നോഡൻ തയാറായില്ല. ഇതിനിടെ അദ്ദേഹത്തിന് മാപ്പ് നൽകാനുള്ള ശ്രമം യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

പിന്നീട് പ്രസിഡന്റായ ഡോണൾഡ് ട്രംപും സ്‌നോഡന് മാപ്പു നൽകുന്നത് പരിഗണിക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത സ്‌നോഡൻ, താൻ ചെയ്തതു പൊതുസേവനം ആണെന്നാണ് അന്ന് പ്രതികരിച്ചത്. മാപ്പു നൽകിയാൽ പോരാ, അദ്ദേഹത്തിനെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്നാണ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയായി സ്‌നോഡന്റെ റഷ്യയിലെ അഭിഭാഷകൻ അനാട്ടോലി കുച്ചെറിന ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP