Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റഷ്യയിലെ വവ്വാലുകളിൽ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി; മനുഷ്യരെ ബാധിക്കാൻ ശേഷിയെന്ന് റിപ്പോർട്ട് ഈ വൈറസിന് നിലവിലെ വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് ശാസ്ത്ജ്ഞർ

റഷ്യയിലെ വവ്വാലുകളിൽ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി; മനുഷ്യരെ ബാധിക്കാൻ ശേഷിയെന്ന് റിപ്പോർട്ട് ഈ വൈറസിന് നിലവിലെ വാക്‌സിനുകൾ ഫലപ്രദമല്ലെന്ന് ശാസ്ത്ജ്ഞർ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: റഷ്യയിലെ വവ്വാലുകളിൽ പുതിയ തരം കൊറോണ വൈറസ് കണ്ടെത്തി. കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 ഉൾപ്പെടുന്ന സാർബികോവൈറസ് ഉപകുടുംബത്തിൽപ്പെട്ട പുതിയ തരം കൊറോണ വൈറസിനെയാണ് റഷ്യയിലെ വവ്വാലുകളിൽ വാഷിങ്ടൻ സ്റ്റേറ്റ് സർവകലാശാലാ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ കൊറോണ വൈറസിന് മനുഷ്യരെ ബാധിക്കാൻ ശേഷിയുണ്ട്.

ഖോസ്റ്റ2എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്‌സീനുകൾ ഫലപ്രദമല്ല. സ്‌പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ1 എന്ന പേരിൽ മറ്റൊരു വകഭേദവും കണ്ടെത്തി; ഇവ മനുഷ്യർക്ക് അത്ര അപകടകാരിയല്ല. സാർസ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേർന്നു പ്രവർത്തിച്ച് അപകടകാരികളായ വകഭേദങ്ങൾക്കു വഴിവയ്ക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP