Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരൻ മുങ്ങിയെന്ന് എല്ലാവരും പറഞ്ഞിട്ടും വിശ്വസിച്ചില്ല; ഒടുവിൽ നാലു വർഷം താൻ പ്രണയിച്ചവൻ ചതിച്ചെന്ന് കെയ്‌ലിക്ക് മനസ്സിലായത് അവസാന നിമിഷം: ലക്ഷങ്ങൾ ചെലവിട്ട വിവാഹ പാർട്ടി മുടങ്ങുമെന്ന് ആയതോടെ ഒറ്റയ്ക്ക് ആഘോഷിച്ച് വധു:നൃത്തവും പാട്ടുമായി ആടിത്തകർത്ത് യുവതി

വരൻ മുങ്ങിയെന്ന് എല്ലാവരും പറഞ്ഞിട്ടും വിശ്വസിച്ചില്ല; ഒടുവിൽ നാലു വർഷം താൻ പ്രണയിച്ചവൻ ചതിച്ചെന്ന് കെയ്‌ലിക്ക് മനസ്സിലായത് അവസാന നിമിഷം: ലക്ഷങ്ങൾ ചെലവിട്ട വിവാഹ പാർട്ടി മുടങ്ങുമെന്ന് ആയതോടെ ഒറ്റയ്ക്ക് ആഘോഷിച്ച് വധു:നൃത്തവും പാട്ടുമായി ആടിത്തകർത്ത് യുവതി

സ്വന്തം ലേഖകൻ

ല്ലാവരുടേയും ജീവിതത്തലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് വിവാഹ ദിവസം. തന്റെ വിവാഹം എങ്ങനെ എല്ലാം അടിച്ചു പൊളിക്കാമെന്നാണ് ഓരോരുത്തരുടേയും ചിന്ത. പാട്ടും ഡാൻസുമെല്ലാമായി കൂട്ടുകാർക്കൊപ്പം തകർക്കുകയാണ് ഇപ്പോൾ വധു വരന്മാർ ചെയ്യുന്നത്. എന്നാൽ എല്ലാ ഒരുക്കങ്ങൾക്കും ഒടുവിൽ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിവാഹം നടക്കില്ലെന്ന് വന്നാലോ. എത് യുവതിയായാലും അങ്ങേയറ്റം തകർന്ന് പോയെന്നു വരും.

എന്നാൽ ആഗ്രഹിച്ചുറപ്പിച്ച വിവാഹം നടക്കേണ്ട ദിവസം തന്നെ വരൻ മുങ്ങിയിട്ടും തളർന്നു പോകാതെ ഗംഭീരമായി ആ ദിവസം ആഘോഷിച്ചിരിക്കുകയാണ് വെയിൽസ് സ്വദേശിനിയായ കെയ്ലി സ്റ്റെഡ് എന്ന യുവതി. വിവാഹ പാർട്ടിക്കായി താൻ മുടക്കിയ ലക്ഷങ്ങൾ വെറുതെയാവരുതെന്ന ചിന്തയിൽ നിന്നുമാണ് ആ ദിവസം ആഘോഷിക്കാൻ കെയ്ലി തീരുമാനിച്ചത്. കെല്ലം നോർട്ടൺ എന്ന യുവാവാണ് കെയ്‌ലിയെ ചതിച്ച് നാടു വിട്ടത്. നാലു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത. ഒടുവിൽ വിവാഹിതരാകാൻ ഇരുവരും തീരുമാനമെടുക്കുകയും ചെയ്തു. ഭംഗിയേറിയ വിവാഹ വസ്ത്രങ്ങൾ വാങ്ങി. വിവാഹ ആഘോഷങ്ങൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും ചെയ്തു. സുഹൃത്തുക്കളേയു ബന്ധുക്കളേയും ക്ഷണിച്ചു. എന്തിനേറെ പാർട്ടിക്കിടെ ചെയ്യേണ്ട നൃത്തംവരെ പരിശീലിച്ച് വച്ചു.

വിവാഹ തലേന്ന് വരെ ഇരുവരും തമ്മിൽ ഏറെ അടുപ്പത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ വിവാഹ ദിവസം രാവിലെ യുവാവ് മുങ്ങുക ആയിരുന്നു. എല്ലാവരും യുവാവ് മുങ്ങിയെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന യുവതി അവസാന നിമിഷം വരെ തന്റെ പ്രണയമായവൻ തിരികെ വരുമെന്ന് വിശ്വസിച്ചു. എന്നാൽ ഒടുവിൽ സത്യം മനസ്സിലാക്കിയ യുവതി ലക്ഷങ്ങൾ പൊടിപൊടിച്ച തന്റെ ആഘോഷവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുക ആയിരുന്നു.

കല്യാണത്തിന് മുൻപുള്ള രാത്രിയിൽ തങ്ങൾ പരസ്പരം സംസാരിക്കില്ല എന്ന് ഇരുവരും ചേർന്ന് തീരുമാനമെടുത്തിരുന്നു. അങ്ങനെ കല്യാണത്തിന്റെ ആഘോഷങ്ങളുമായി കെയ്‌ലി കൂട്ടുകാരുമൊത്ത് സമയം പങ്കിടുമ്പോൾ തൊട്ടരികിലുള്ള മറ്റൊരു സ്ഥലത്ത് വരനും സുഹൃത്തുക്കളും ഒത്തുകൂടി. എന്നാൽ രാവിലെ ഉറക്കം ഉണർന്ന് മേക്കപ്പ് ചെയ്തു തുടങ്ങുമ്പോൾ വരന്റെ സുഹൃത്തുക്കളിൽ ഒരാളാണ് കെല്ലം സ്ഥലത്തില്ല എന്ന വിവരം അറിയിച്ചത്. കെയ്ലിയുടെ സുഹൃത്തുക്കളും ബന്ധുക്കളും പരിഭ്രമിച്ചെങ്കിലും കൃത്യ സമയത്ത് കെല്ലം മടങ്ങിവരുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്നു കെയ്ലി.

സംഭവമറിഞ്ഞ് കെയ്ലി വരന്റെ അമ്മയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ അപ്പോഴും കെല്ലം സ്ഥലം വിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും പ്രതീക്ഷ കൈവിടാതിരുന്നെങ്കിൽ വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി കെയ്ലി മുന്നോട്ട് പോയി. ഒടുവിൽ വധുവായി അണിഞ്ഞൊരുങ്ങിയ ശേഷം കെല്ലമിന്റെ അച്ഛനെ വിളിച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ഉറപ്പിച്ചത്. തകർന്ന മനസ്സുമായി ഈ വിവരം മാതാപിതാക്കളെയും വിഡിയോഗ്രാഫറെയും അറിയിച്ചു. എല്ലാവരും വിഷമത്തിലായെങ്കിലും വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാർട്ടി മുടക്കാതെ ആ ദിവസം ആഘോഷമാക്കിക്കൂടെ എന്ന് ചോദിച്ചത്. സഹോദരിയും അതേ അഭിപ്രായം പങ്കുവച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തനിച്ച് തന്റെ വിവാഹദിനം ആഘോഷിക്കാൻ കെയ്ലി തീരുമാനിക്കുകയായിരുന്നു.

വരനുമൊത്ത് നടത്തേണ്ടിയിരുന്ന ചടങ്ങുകളിൽ അൽപം മാറ്റം വരുത്തി. എന്നാൽ മോടി ഒട്ടും കുറയാതെ തന്നെ വിവാഹദിനം ആഘോഷിക്കുകയും ചെയ്തു. വരനൊപ്പം തലേ രാത്രിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് എഴുതിയിരുന്ന ഫോട്ടോ ബൂത്തിലെ പേരുകൾ മാറ്റി കെയ്ലിയുടെ പാർട്ടി എന്നാക്കിയ ശേഷമായിരുന്നു ഫോട്ടോ ഷൂട്ട് . നൃത്തവും ഫോട്ടോഷൂട്ടുമായി ആഘോഷങ്ങൾ തിമിർത്ത ശേഷം തനിക്കൊപ്പം ഈ ദിവസം പങ്കിട്ട എല്ലാവരോടും കെയ്ലി നന്ദിയും അറിയിച്ചു.

തർക്കത്തിനോ വഴക്കിനോ മുതിരാൻ താൻ ആഗ്രഹിക്കുന്നില്ല എന്നതാണ് കെയ്ലിയുടെ നിലപാട്. ടർക്കിയിലേക്ക് ബുക്ക് ചെയ്തിരുന്ന ഹണിമൂൺ റദ്ദാക്കിയ ശേഷം കെല്ലമിന്റെ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറ്റി ജീവിതം സ്വയം ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് കെയ്ലിയിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP