Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭിമുഖത്തിനെത്തുവാൻ ഹിജാബ് ധരിക്കണമെന്ന് കൽപന; ഇറാൻ പ്രസിഡണ്ടുമായുള്ള അഭിമുഖം ഒഴിവാക്കി സി എൻ എൻ ലേഖിക

അഭിമുഖത്തിനെത്തുവാൻ ഹിജാബ് ധരിക്കണമെന്ന് കൽപന; ഇറാൻ പ്രസിഡണ്ടുമായുള്ള അഭിമുഖം ഒഴിവാക്കി സി എൻ എൻ ലേഖിക

സ്വന്തം ലേഖകൻ

നാധിപത്യാവകാശങ്ങൾക്കായുള്ള പ്രക്ഷോഭണം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ ഇറാൻ പ്രസിഡണ്ടുമായുള്ള അഭിമുഖം സി എൻ എൻ റദ്ദ് ചെയ്തു. അഭിമുഖത്തിനായി തയ്യാറായ പ്രമുഖ മാധ്യമ പ്രവർത്തകയോട് ഹിജാബ് അണിഞ്ഞെത്താൻ പ്രസിഡണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. സി എൻ എന്നിന്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ കൂടിയായ 64 കാരിയായ ക്രിസ്റ്റെയ്ൻ അമൻപോറാണ് ഹിജാബ് അണിയാൻ വിസമ്മതിച്ച് അഭിമുഖം വേണ്ടെന്ന് വെച്ചത്.

ടെഹ്റാനിൽ ജനിച്ചു വളർന്ന ഇറാനിയൻ വംശജയായ അമൻപോർ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പുറം ലോകത്തെ അറിയിച്ചത്. ന്യുയോർക്കിൽ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യുയോർക്കിൽ എത്തിയപ്പോഴായിരുന്നു അഭിമുഖം നടത്താൻ തീരുമാനിച്ചത്. ആദ്യം സമയം അനുവദിച്ച ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റൈസി അവസാന നിമിഷമായിരുന്നു ഹിജാബ് ധരിച്ച് എത്തണമെന്ന് ആവശ്യപ്പെട്ടത്.

തങ്ങൾ ഇപ്പോൾ ഉള്ളത് ന്യുയോർക്കിൽ ആണെന്നും ഇവിടെ ഹിജാബ് ധരിക്കണം എന്ന പാരമ്പര്യമോ നിയമമോ ഇല്ലെന്നും അമൻപോർ പ്രസിഡണ്ടിനെ അറിയിച്ചു. മാത്രമല്ല, മുൻ ഇറാൻ പ്രസിഡണ്ട് ഹസ്സൻ റുഹാനി ഉൾപ്പടെ നിരവധി ഇറാൻ നേതാക്കളുമായി താൻ അഭിമുഖം നടത്തിയിട്ടുണ്ടെന്നും അവരൊന്നും ഹിജാബ് നിഷ്‌കർഷിച്ചിരുന്നില്ലെന്നും അവർ പ്രസിഡണ്ടിനെ അറിയിച്ചു. അതേസമയം, ഇറാനിൽ ഉള്ളപ്പോൾ നിയമം അനുശാസിക്കുന്നതിനാൽ അത് ധരിക്കാറുണ്ടെന്നും അവർ പറഞ്ഞു.

1979-ൽ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിലെത്തുന്ന ടൂറിസ്റ്റുകൾ ഉൾപ്പടെയുള്ള എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണം എന്നത് നിർബന്ധമാണ്. ഹിജാബ് ധരിച്ചില്ലെങ്കിൽ അഭിമുഖം നടക്കില്ലെന്നായിരുന്നു പ്രസിഡണ്ടിന്റെ പ്രതിനിധി തന്നെ അറിയിച്ചത് എന്നവർ പറയുന്നു. ബഹുമാനസൂചകമായി അത് ധരിക്കണമെന്നും ഇറാനിലെ വർത്തമാനകാല സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നും പ്രതിനിധി അഭ്യർത്ഥിച്ചതായും അവർ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP