Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസയില്ലാതെ യു കെയിൽ തങ്ങിയാൽ ഇനി പാക്കിസ്ഥാനിയേയും നാടു കടത്തും; ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കും നാടുകടത്തൽ ശിക്ഷ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നേരത്തെ ഏർപ്പെട്ട കരാർ പാക്കിസ്ഥാനിലേക്കും വ്യാപിപ്പിച്ച് പ്രീതി പട്ടേൽ

വിസയില്ലാതെ യു കെയിൽ തങ്ങിയാൽ ഇനി പാക്കിസ്ഥാനിയേയും നാടു കടത്തും; ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്കും നാടുകടത്തൽ ശിക്ഷ; ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നേരത്തെ ഏർപ്പെട്ട കരാർ പാക്കിസ്ഥാനിലേക്കും വ്യാപിപ്പിച്ച് പ്രീതി പട്ടേൽ

സ്വന്തം ലേഖകൻ

പാകിസ്ഥാൻ സ്വദേശികളായ ക്രിമിനലുകളേയും അനധികൃത കുടിയേറ്റക്കാരെയും പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്ക്കുവാനുള്ള കരാർ നിലവിൽ വന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി യൂസഫ് നസീം കൊഖാറും പ്രീതിപട്ടേലും ഇതു സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഇന്നലെ ഔപചാരികമായി ഒപ്പു വച്ചതോടെയാണ് ഇത് നിലവിൽ വന്നത്. ഇതനുസരിച്ച്, ഒരു രാജ്യത്തിലെ പൗരൻ മറ്റേ രാജ്യത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ശിക്ഷാ കാലാവധിക്ക് ശേഷം അയാളെ സ്വന്തം രാജ്യത്തിലേക്ക് നാടുകടത്താം.

കഴിഞ്ഞ 15 മാസത്തിനുള്ളിൽ ഒപ്പു വയ്ക്കുന്ന ഇത്തരത്തിലുള്ള അഞ്ചാമത്തെ കരാറാണിത്. നേരത്തേ അൽബേനിയ, ഇന്ത്യ, സെർബിയ, നൈജീരിയ എന്നീ രാജ്യങ്ങളുമായി ബ്രിട്ടൻ സമാനമായ കരാറുകൾ ഉണ്ടാക്കിയിരുന്നു. ബ്രിട്ടന്റെ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതിനാലാണ് തിരക്കുപിടിച്ച് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടി വരുന്നതെന്ന് പ്രീതി പട്ടേൽ പറഞ്ഞു. അപകടകാരികളായ വിദേശ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരേയും നാടുകടത്തുന്നതിൽ താൻ ഒട്ടും വിഷമിക്കുന്നില്ല എന്നും അവർ പറഞ്ഞു.

ഇംഗ്ലണ്ടിലേയും വെയ്ൽസിലേയും ജയിലുകളിൽ കഴിയുന്ന വിദേശ ക്രിമിനലുകളുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാൻ ഉള്ളത്. വിദേശ ക്രിമിനലുകളിൽ 3 ശതമാനത്തോളം വരും പാക് വംശജരുടെ എണ്ണം. ഇത്തരത്തിലുള്ള 10,741 വിദേശ ക്രിമിനലുകളെ 2019 ജനുവരിയിലും 2021 ഡിസംബറിലുമായി ബ്രിട്ടൻ നാടുകടത്തിയിരുന്നു. അവസാന നിമിഷത്തിലെ അപ്പീലുകൾ വഴി നാടു കടത്തുന്നത് ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടാൻ നിയമഭേദഗതി കൊണ്ടുവരുമെന്നും പ്രീതി പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടനിലെ കുടിയേറ്റ നിയമം കൂടുതൽ കർശനമാക്കി അനധികൃത കുടിയേറ്റം തടയുക എന്നതാണ് ആഭ്യന്തര വകുപ്പ് ഉന്നം വയ്ക്കുന്നത്. അതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഇരുന്ന റുവാണ്ടൻ പദ്ധതി നിയമക്കുരുക്കിൽ പെട്ട് നീണ്ടു പോവുകയാണ്. എന്നിരുന്നാലും, മറ്റു ആകാവുന്ന മാർഗ്ഗങ്ങളിലൂടെയെല്ലാം അനധികൃത കുടിയേറ്റം തടയുവാനും, അത്തരത്തിൽ എത്തുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP