Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്: സ്‌ഫോടനം ഉണ്ടായത് വൈകുന്നേരത്തെ പ്രാർത്ഥന ചടങ്ങുകൾ നടക്കുന്നതിനിടെ

കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം; ഇരുപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്: സ്‌ഫോടനം ഉണ്ടായത് വൈകുന്നേരത്തെ പ്രാർത്ഥന ചടങ്ങുകൾ നടക്കുന്നതിനിടെ

സ്വന്തം ലേഖകൻ

കാബൂൾ: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ വൻ സ്ഫോടനം. ഇരുപത് പേർ കൊല്ലപ്പെട്ടതായും നാൽപ്പതിലേറെപ്പേർക്ക് പരിക്കേറ്റതായുമാണ് പ്രാഥമിക വിവരം. വടക്കൻ കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്.

പള്ളിയിൽ വൈകുന്നേരത്തെ പ്രാർത്ഥന ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വലിയ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നുവെന്നാണ് വിവരം. സ്ഫോടനം നടന്ന സ്ഥലത്ത് സുരക്ഷാ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. മരണസംഖ്യ സംബന്ധിച്ച് താലിബാനും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്‌ഫോടനവും നടന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച അഫ്ഗാനിൽ താലിബാന്റെ മുതിർന്ന പുരോഹിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപാണ് അഫ്ഗാൻ വീണ്ടും മറ്റൊരു ആക്രമണത്തെ നേരിടുന്നത്. ഐ.എസിനെതിരേ നിരന്തം പ്രസംഗിച്ചിരുന്ന ആളായിരുന്നു ഹഖാനി. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP