Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിനച്ചിരിക്കാതെ പെയ്ത പെരുമഴയിൽ പകച്ച് ബ്രിട്ടൻ; ഗാറ്റ്‌വാക്ക് എയർപോർട്ടിലെ പല സർവ്വീസുകളും റദ്ദു ചെയ്തു; നിരവധി വിമാനങ്ങൾ ഉയരാതെ പോയത് യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം; ലണ്ടൻ അടക്കം നിരവധി ഇടങ്ങളിൽ ട്രെയിനുകളും റദ്ദ് ചെയ്തു; യുകെയിൽ സംഭവിച്ചത്

നിനച്ചിരിക്കാതെ പെയ്ത പെരുമഴയിൽ പകച്ച് ബ്രിട്ടൻ; ഗാറ്റ്‌വാക്ക് എയർപോർട്ടിലെ പല സർവ്വീസുകളും റദ്ദു ചെയ്തു; നിരവധി വിമാനങ്ങൾ ഉയരാതെ പോയത് യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം; ലണ്ടൻ അടക്കം നിരവധി ഇടങ്ങളിൽ ട്രെയിനുകളും റദ്ദ് ചെയ്തു; യുകെയിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ

ർത്തലച്ച് പെയ്തമഴയും കനത്ത കാറ്റും ഒഴിവുകാലം ആസ്വദിക്കാൻ ഒരുങ്ങിയവർക്ക് ഒരു പുതിയ വിഘാതം കൂടി സൃഷ്ടിച്ചു. നിരവധി വിമാന സർവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരായിരുന്നു ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഇന്നലെ കുടുങ്ങിപ്പോയത്. ഗാറ്റ്‌വിക്കിൽ ഇറങ്ങേണ്ടുന്ന 45 വിമാന സർവ്വീസുകൾ റദ്ദാക്കപ്പെടുകയും, ഇവിടെ നിന്നും പുറപ്പെടേണ്ട 24 സർവ്വീസുകൾ വൈകിപ്പിക്കുകയും ചെയ്തതോടെയായിരുന്നു യാത്രക്കാർക്ക് ദുരിതം അനുഭവിക്കേണ്ടി വന്നത്.

തങ്ങളുടെ ഒഴിവുകാലം അലങ്കോലപ്പെട്ടതിന്റെ അരിശവുമായി നിരവധിപേർ ട്വിറ്ററിൽ എത്തിയപ്പോൾ മറ്റു ചിലർ പങ്കുവച്ചത്, വിമാനങ്ങൾ വൈകുന്നതുമൂലം അവർക്ക് കണക്ടിങ് ഫ്ളൈറ്റുകൾ പിടിക്കാൻ ആകാത്തതിന്റെ ആശങ്കയായിരുന്നു. ലണ്ടനിലേക്കുള്ള ഈസി ജെറ്റ്, വിസ് എയർ, ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ വളരെ ചെറിയ നേരത്തെ സമയം മാത്രം നൽകിക്കൊണ്ട് റദ്ദ് ചെയ്യുന്ന വിവരം നൽകിയപ്പോൾ, യാത്രക്കാരിൽ പലരും കൃത്യമായ വിവരം പോലും ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ഇന്നലെ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിൽ ഏതാണ്ട് പൂർണ്ണമായി തന്നെ കനത്ത മഴയും ശക്തിയേറിയ കാറ്റും നിറഞ്ഞ കാലാവസ്ഥയായിരുന്നു. ഇതിനെ തുടർന്ന് ലണ്ട വിക്ടോറിയയും മറ്റു പല സ്റ്റേഷനുകളും വെള്ളത്തിൽ മുങ്ങി. ട്യുബ് സ്റ്റേഷനുകൾ അടച്ചുപൂട്ടുകയും, എം 25, എ 406 എന്നിവ വെള്ളത്തിനടിയിൽ ആവുകയും ചെയ്തതോടെ ഇന്നലെ ലണ്ടൻ നിവാസികൾ വൈകിട്ട് വീടുകളിൽ എത്തിയത് തികച്ചും ദുരിതപൂർണ്ണമായ സാഹചര്യത്തിലായിരുന്നു.

ഇംഗ്ലണ്ടിലേയും വെയിൽസിലേയും മിക്കയിടങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ- ആംബർ വാർണിംഗുകൾ പുറപ്പെടുവിച്ചിരുന്നു. പലയിടങ്ങളീലും വീടുകളിലും വെള്ളം കയറി. അതിനിടയിൽ, പറന്നുയരാത്ത വിമാനത്തിൽ യാത്രക്കാർക്ക് മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നതിന്റെ തുടർന്ന് പലരും അവരുടെ അരിശം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഗാറ്റ്‌വിക്ക് വിമാനത്താവളേത്തിലേക്കുള്ള വിമാന സർവ്വീസുകൾ പലതും റദ്ദാക്കിയതോടെ മറ്റു വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയവരും നിരവധിയാണ്.

ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഒന്നു മുതൽ രണ്ടിഞ്ചു വരെ മഴയായിരുന്നു പലയിടങ്ങളിലും പെയ്തിറങ്ങിയത്. ഇതോടെയായിരുന്നു പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായത്. വെള്ളക്കെട്ടിലൂടെ വാഹനമോടിക്കരുതെന്ന് എൻവിറോണ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരുപക്ഷെ, നിങ്ങൾ വിചാരിക്കുന്നതിലുംഉയരത്തിൽ വെള്ളമുണ്ടാകാം. വെറും 30 സെ. മീ വെള്ളം മതി ഒരു കാറിനെ ഒഴുക്കികൊണ്ടു പോകാൻ എന്നും ആവർ പറയുന്നു.

ലിങ്കൺഷയറിലെ ഹോൾബീച്ചിൽ 24 മണിക്കൂറിൽ 146.2 മി മീറ്റർ മഴ ലഭിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ ഇവിടെ പെയ്ത മഴയുടെ 38 ശതമാനം വരും ഇത്. അതുപോലെ ഈസ്റ്റ് ആംഗ്ലിയയിൽ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും അതുപോലെ വെയിൽസിന്റെ ചിലയിടങ്ങളിലും ഇന്നും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP