Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വയസ്സുകാരിയുടെ ബാഗിൽ വെടിയുണ്ട; കളിക്കാനായി കൊച്ചുമകൾക്ക് നൽകിയതെന്ന് മുത്തച്ഛൻ: എയർപോർട്ടിൽ തടഞ്ഞ് അധികൃതർ

അഞ്ചു വയസ്സുകാരിയുടെ ബാഗിൽ വെടിയുണ്ട; കളിക്കാനായി കൊച്ചുമകൾക്ക് നൽകിയതെന്ന് മുത്തച്ഛൻ: എയർപോർട്ടിൽ തടഞ്ഞ് അധികൃതർ

സ്വന്തം ലേഖകൻ

ചെന്നൈ: അഞ്ചു വയസ്സുകാരിയുടെ ബാഗിൽ നിന്നു വെടിയുണ്ട കണ്ടെടുത്തതിനെ തുടർന്ന് യാത്ര റദ്ദാക്കി എയർപോർട്ട് അധികൃതർ. ഇസ്രയേൽ സന്ദർശിച്ച ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ കർണാടക സ്വദേശികൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയിൽ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. ഇസ്രയേലിലെ കടൽത്തീരത്ത് നിന്നു ലഭിച്ച വെടിയുണ്ട കളിക്കാനായി കൊച്ചുമകൾക്കു നൽകിയതാണെന്ന് സംഘത്തിലെ റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരനായ കൃഷ്ണ ദുബെ മൊഴി നൽകി.

വിശദമായ പരിശോധനയിൽ ബുള്ളറ്റ് വിദേശ നിർമ്മിതമെന്നു കണ്ടെത്തി. യാത്രക്കാരിൽ നിന്ന് രേഖാമൂലം മൊഴിയെടുത്ത പൊലീസ് താക്കീത് നൽകിയ ശേഷം വിട്ടയച്ചു. ചെന്നൈയിൽ നിന്നു ബെംഗളുരുവിലേക്കുള്ള യാത്രയ്ക്കായി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുമ്പോഴാണ്. 9 എംഎം വെടിയുണ്ട കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP