Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

20 ലക്ഷം ദിർഹം കൈമാറി ദമാക് ഫൗണ്ടേഷൻ; കടങ്ങൾ കാരണം ദുബായിലെ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കും

20 ലക്ഷം ദിർഹം കൈമാറി ദമാക് ഫൗണ്ടേഷൻ; കടങ്ങൾ കാരണം ദുബായിലെ ജയിലിൽ കഴിയുന്നവരെ ഉടൻ മോചിപ്പിക്കും

സ്വന്തം ലേഖകൻ

ദുബായ്: കടങ്ങൾ കാരണം വർഷങ്ങളായി ദുബായിൽ ജയിലുകളിൽ കഴിയുന്നവരിൽ രണ്ടാമത്തെ സംഘത്തെ ബലി പെരുന്നാളി (ഈദുൽ അദ്ഹ) നോടനുബന്ധിച്ച് വിട്ടയക്കും. ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം ദമാക് ഫൗണ്ടേഷൻ എമിറേറ്റിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റിയൂഷൻസ് കൈപ്പറ്റി.

മോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്ന് ഭാവി ജീവിതം സന്തോഷകരമാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഹുസൈൻ സജ്വാനിയുടെ ദമാക് ഫൗണ്ടേഷൻസിന്റെ ഫ്രഷ് സ്ലേറ്റ് പദ്ധതി പ്രകാരമാണ് ഫണ്ട് കൈമറിയത്. മോചിതരാകുന്നവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിലൂടെ അവർക്ക് മാന്യമായ ജീവിതം നയിക്കാനും കഴിയുമെന്നും ഹുസൈൻ സജ്വാനി പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന ഈ മഹത്തായ സംരംഭം ആരംഭിച്ചതിന് ഹുസൈൻ സജ്വാനിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷനോടും തങ്ങൾ നന്ദി പറയുന്നുവെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മേജർ ജനറൽ ഡോ മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP